ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ അനുശോചിച്ചു
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സമസ്ത ബഹ്റൈന്‍ അനുശോചിച്ചു. പ്രവാസികള്‍ക്കും പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിനു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
നീണ്ട അഞ്ചു പതിറ്റാണ്ടു കാലം ബഹ്റൈനെ സുസ്ഥിതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിൽ പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച പങ്ക് വളരെ വലുതാണ്.
പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. സ്വന്തം രാജ്യത്ത് എന്ന പോലെ പ്രവാസികൾക്കും ഇവിടെ എല്ലാ ആനുകൂല്യങ്ങളോടെയും അവകാശങ്ങളോടെയും സന്തുഷ്ട ജീവിതം നയിക്കാനദ്ദേഹം അവസരമൊരുക്കിയിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇന്ത്യന്‍ ഭരണാധികാരികളെയും നേതാക്കളെയും പ്രത്യേകം പരിഗണിക്കാനും നയതന്ത്രബന്ധങ്ങള്‍ നിലനിര്‍ത്താനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പാണക്കാട് ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബഹ്റൈനിലെത്തിയപ്പോള്‍ അവരെ സ്വീകരിച്ചതും കൂടിക്കാഴ്ചക്ക് അവസരം നല്‍കിയതും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ബഹ്റൈന്‍ രാജാവിനും മറ്റു ഭരണാധികാരികള്‍ക്കും കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു. അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സമസ്ത ബഹ്റൈന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."