HOME
DETAILS
MAL
ദൈവത്തിന്റെ സ്വന്തം നാട് മദ്യത്തിന്റെ നാടായി: എം. അബ്ദുറഹ്മാന്
backup
May 18 2017 | 21:05 PM
കണ്ണൂര്‍: ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മദ്യത്തിന്റെ നാടായി മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന പത്രപ്രവര്ത്തകന് എം. അബ്ദുറഹ്മാന്.
നേതാജി റോഡിലെ കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനനിബിഡമായ സ്ഥലങ്ങളിലെ മദ്യശാലകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്താണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കണ്‍വീനര്‍ ടി.സി താഹ അധ്യക്ഷനായി. റിജില്‍ മാക്കുറ്റി, സി.എ ഹരി, ചന്ദ്രന് മന്ന, മുഹമ്മദ് ഷമ്മാസ്, എം.കെ വരുണ്‍, സുനില്‍ മണ്ടേന്, നൗഫല്‍ താവക്കര, അര്ജുന്, ഇന്ദ്രപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."