HOME
DETAILS

ലോക്കറിലെ കോഴപ്പണം ശിവശങ്കറിന്റേത്: ഇ.ഡി

  
backup
November 12 2020 | 03:11 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99
 
 
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നു ദേശീയ അന്വേഷണ സംഘം പിടിച്ചെടുത്ത ഒരുകോടിയിലധികം വരുന്ന രൂപ ശിവശങ്കറിന്റേതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) കോടതിയില്‍. ശിവശങ്കറിനെ ഒരുദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍.
എസ്.ബി.ഐയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചില്‍ 2018 നവംബര്‍ 30നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്നയുടേയും പേരില്‍ ശിവശങ്കറിന്റെ നിര്‍ദേശമനുസരിച്ച് ലോക്കര്‍ തുറക്കുന്നത്. 
എന്‍.ഐ.എയുടെ അന്വേഷണത്തില്‍ ഈ ലോക്കറില്‍നിന്ന് 64 ലക്ഷം രൂപയും തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍നിന്ന് 36.50 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കമ്മിഷനായി ലഭിച്ച ഒരുകോടിയിലധികം രൂപ ശിവശങ്കറിന് വേണ്ടിയുള്ളതായിരുന്നെന്നും ഇ.ഡി കോടതിയെ അറിയിച്ചു. 
വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ വച്ചുകൊണ്ട് സ്വപ്നയെ ചോദ്യം ചെയ്തപ്പോഴാണ് ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്ന വിവരം ലഭിച്ചതെന്നും എന്നാല്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നും ഇ.ഡി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റിനു കരാര്‍ നല്‍കിയതിനു പ്രതിഫലമായി പദ്ധതി നടത്തിപ്പുകാരായ യൂനിടാക്ക് സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഖാലിദിനും വന്‍തുക കോഴ നല്‍കിയ കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. ഖാലിദിനെ തനിക്ക് അറിയില്ലെന്നു പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനാണ് ശിവശങ്കര്‍ ആദ്യം ശ്രമിച്ചത്. 
എന്നാല്‍ പിന്നീട് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഖാലിദിനെ അറിയാമെന്ന് ശിവശങ്കര്‍ സമ്മതിക്കുകയായിരുന്നു.
കെ. ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ നിര്‍ണായക വിവരങ്ങളും ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയതായും ഇ.ഡി കോടതിയെ അറിയിച്ചു. ഇതിലൂടെ പല സ്വകാര്യവ്യക്തികളില്‍നിന്നും കോഴ ലഭിച്ചിരിക്കാനും സാധ്യതയുണ്ട്. സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് കോളുകളില്‍ ഇതു പരാമര്‍ശിക്കുന്നുണ്ട്.
 യൂനിടാക് ബില്‍ഡേഴ്‌സും സെയിന്‍ വെഞ്ചേഴ്‌സും വന്‍തുക കോഴ നല്‍കിയിട്ടുള്ളതിനാല്‍ ഈ വിവരം അന്വേഷിക്കണം.
 യൂനിടാക് എം.ഡി സന്തോഷ് ഈപ്പനുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നു. 
സന്തോഷ് ഈപ്പനെ കെ. ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ ഭാഗമാക്കാന്‍ ശിവശങ്കര്‍ ആഗ്രഹിച്ചിരുന്നതായും ഇ.ഡി കോടതിയെ അറിയിച്ചു. 
കസ്റ്റഡി ആവശ്യം അംഗീകരിച്ച കോടതി ഒരു ദിവസം കൂടി കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago