HOME
DETAILS

ഊട്ടറ പുഴപ്പാലത്തിലെ വിള്ളല്‍ ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍

  
backup
September 20 2018 | 06:09 AM

%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf-2

വടവന്നൂര്‍: ഊട്ടറ പുഴപ്പാലത്തിലെ വിള്ളല്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് നാട്ടുകാര്‍. കൊല്ലങ്കോട് - പാലക്കാട് പ്രധാന റോഡുകള്‍ക്കിടയിലുളള ഗാതയ്രി പുഴപ്പാലത്തിനു കുറുകെയുള്ള പാലത്തില്‍ പ്രളയസമയത്ത് ചുള്ളിയാര്‍-മീങ്കര ഡാമുകള്‍ തുറന്നതതോടേയാണ് പാലത്തിലെ വിള്ളല്‍ വര്‍ദ്ധിച്ചത്.തുടര്‍ന്ന്‌പൊലീസ് സഹായത്തോടെ റവന്യൂ വകുപ്പ് അധികൃതര്‍ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.
പിന്നീട് ഡാമുകളിലെ ഷട്ടറുകള്‍ അടച്ചതോടെ പൊലീസിന്റെ ഗതാഗത നിയന്ത്രണം പിന്‍വലിക്കുകയാണുണ്ടായത്. 1935 ല്‍ നിര്‍മ്മിച്ച ഊട്ടറ പാലത്തിന് 2009 മുതല്‍ അധികൃതര്‍ ബലക്ഷയം വന്ന പാലമാണെന്ന് കണ്ടെത്തി മുന്നറിയിപ്പോ ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ പുനര്‍നിര്‍മ്മാണത്തിനുള്ള നടപടികളൊന്നും ഉണ്ടായില്ല. പാലം പുനര്‍നിര്‍മ്മിക്കണമെന്നും പാലം തകര്‍ന്നാല്‍ കൊല്ലങ്കോട് ഒറ്റപെടുമെന്നും ചൂണ്ടികാട്ടി റെയില്‍-ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുരുകന്‍ ഏറാട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു .
2013ല്‍ ജസ്റ്റീസ് കോശി പാലം അപകടാവസ്ഥയിലായതിനാല്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപെട്ടിരുന്നു.കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 4.75 കോടി രൂപക്ക് പാലം പുനര്‍മ്മിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മനുഷ്യാവകാശകമ്മീഷന് മറുപടി നല്‍കിയെങ്കിലുംഇതുവരെ പദ്ധതി നടപ്പിലാക്കുവാന്‍ പൊതുമരാമത്ത്വകുപ്പ് രംഗത്തുവന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിനു താഴെ ആല്‍വൃക്ഷങ്ങള്‍ പത്തു വര്‍ഷത്തിലധികമായി വളര്‍ന്നിട്ടും ഇവ മാറ്റുവാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
പെട്ടി ഓട്ടോറിക്ഷ പോയാല്‍പോലും ഇളകുന്ന ഊട്ടറപുഴപ്പാലത്തില്‍ ഒരുദിവസം മാത്രം ആയിരത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പ് നാലിലധികംപ്രാഥമിക പഠനങ്ങള്‍ നടത്തുന്നതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മനുഷ്യാവകാശ കമ്മിഷനില്‍ നല്‍കിയ വാക്ക് ഉദ്യോഗസ്ഥര്‍ പാലിക്കാത്തതിനെ തുടര്‍നന്ന കോടതി അലക്ഷ്യത്തിനുള്ള പരാതിയുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പുനല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago