ഫലസ്തീന്‍ രാജ്യാന്തര വക്താവ് കൊവിഡ് ബാധിച്ച് മരിച്ചു
ജറുസലം: ഫലസ്തീന്റെ രാജ്യാന്തര വക്താവായും സമാധാനശ്രമങ്ങളുടെ മധ്യസ്ഥനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് (65) കൊവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഫലസ്തീന്‍ വിമോചന മുന്നണിയുടെ സെക്രട്ടറി ജനറല്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ മാസം 8നാണ് കൊവിഡ് ബാധിതനായത്. 3 വര്‍ഷം മുന്‍പ് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്നു മോശമാവുകയായിരുന്നു.
1955ല്‍ ജറുസലമില്‍ ജനിച്ച അറീകത് സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനുശേഷം ബ്രിട്ടനിലെ ബ്രാഡ്‌ഫോഡില്‍ നിന്നു ഡോക്ടറേറ്റ് നേടി. കോളജ് അധ്യാപകനായും പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ച ശേഷമാണ് സജീവരാഷ്ട്രീയത്തിലിറങ്ങിയത്.
മൂന്നു പതിറ്റാണ്ട് ഫലസ്തീന്‍ ഇസ്രയേല്‍ സമാധാന ചര്‍ച്ചകളുടെ മധ്യസ്ഥതനായി സജീവമായി പ്രവര്‍ത്തിക്കുകയും സുപ്രധാന കരാറുകള്‍ക്കു രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."