HOME
DETAILS

ചാലിയത്തെ നിര്‍ദേശ്: ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി

  
backup
July 27 2016 | 19:07 PM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d


ന്യൂഡല്‍ഹി: കോഴിക്കോട് ചാലിയത്ത് സ്ഥാപിക്കുന്ന ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍ ഡിഫന്‍സ് ഷിപ് ബില്‍ഡിന്റെ (നിര്‍ദേശ്) പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ അനുവദിക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പുനല്‍കിയതായി എം.കെ രാഘവന്‍ എം.പി അറിയിച്ചു.
ഈ ആവശ്യം ഉന്നയിച്ചു എം.പി ഇന്നലെ കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. 600കോടി രൂപ മുതല്‍മുടക്കുള്ള നിര്‍ദേശ് പദ്ധതിക്ക് കേരള സര്‍ക്കാര്‍ 40 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയിരുന്നു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കു ധനകാര്യമന്ത്രാലയം 200 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇത് പാസ്സാക്കുന്നതിന് കേന്ദ്രമന്ത്രി സഭയുടെ അനുമതി കൂടി ആവശ്യമാണ്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ എം.പി കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നു.
ഇതിനു പിന്നാലെയാണ് എത്രയും പെട്ടന്ന് കേന്ദ്ര മന്ത്രിസഭ തീരുമാനം ഉണ്ടാക്കാന്‍ നടപടി ആവശ്യപ്പെട്ട് പ്രതിരോധമന്ത്രിയെയും കണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  21 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  21 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  21 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  21 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  21 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  21 days ago