സംവരണ അട്ടിമറി സമസ്ത ഒപ്പ് ശേഖരണം ഇന്ന്
കോഴിക്കോട്: സംവരണ അട്ടിമറിക്കെതിരേ സമസ്ത സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം ഇന്ന്. ജുമുഅ നിസ്കാര ശേഷം പള്ളികളില്‍ വച്ചാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ള പള്ളികളിലും ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. ഇങ്ങനെ ശേഖരിക്കുന്ന ഒപ്പുകള്‍ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. 10 ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനാണ് സമസ്ത സംവരണ സംരക്ഷണ സമിതിയുടെ തീരുമാനം. എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റികള്‍ക്കാണ് ഒപ്പുശേഖരണത്തിന്റെ ചുമതല.
മഹല്ല് മദ്റസ കമ്മറ്റികള്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജംഇയ്യത്തുല്‍ മുദരിസീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സമസ്ത പ്രവാസി സെല്‍ തുടങ്ങിയ സമസ്തയുടെ കീഴ്ഘടകങ്ങളും ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കും.
എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മറ്റികള്‍ ശേഖരിക്കുന്ന ഒപ്പുകള്‍ ക്ലസ്റ്റര്‍, മേഖലാ, ജില്ല കമ്മറ്റികള്‍ മുഖേന നവംബര്‍ 18നകം കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ എത്തിക്കേണ്ടതാണെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ അറിയിച്ചു.
വിജയിപ്പിക്കുക:
എസ്.എം.എഫ്
മലപ്പുറം: സംവരണ വിഷയവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ രൂപീകരിച്ച സമസ്ത സംവരണ സംരക്ഷണ സമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായി ഇന്ന് പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന ഒപ്പ് ശേഖരണവും വിജയിപ്പിക്കണമെന്ന് എല്ലാ മഹല്ല് ജമാഅത്തുകളോടും എസ്.എം.എഫ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
വിജയിപ്പിക്കാന്‍
കര്‍മരംഗത്തിറങ്ങുക: മദ്റസാ മാനേജ്മെന്റ് അസോസിയേഷന്
മലപ്പുറം: സംവരണ അട്ടിമറിക്കെതിരേ ഇന്ന് പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഒപ്പ് ശേഖരണം വിജയിപ്പിക്കാന്‍ എല്ലാ മദ്റസാ മാനേജ്മെന്റ് ഭാരവാഹികളും കര്‍മരംഗത്തിറങ്ങണമെന്ന് സമസ്ത കേരളാ മദ്റസാ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാരും ജന. സെക്രട്ടറി കൊട്ടപ്പുറം അബ്ദുല്ല മാസറ്ററും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."