മോദിക്കോ നിതീഷിനോ എന്നെ തടയാനാവില്ല: തേജസ്വി
പട്ന: തന്റെ പാര്‍ട്ടിയാണ് ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും അതിനാല്‍ മുഖ്യമന്ത്രി കസേരയില്‍ ആരിരുന്നാലും ജനവിധി തനിക്ക് അനുകൂലമാണെന്നും ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം മഹാസഖ്യത്തിന് അനുകൂലമാണ്.
പക്ഷേ, തെരഞ്ഞെടുപ്പ് കമ്മിഷന് എന്‍.ഡി.എക്ക് അനുകൂലമായി തീരുമാനമെടുത്തു. 2015ലും ഇതു തന്നെയാണ് സംഭവിച്ചത്. അന്നും മഹാസഖ്യത്തിന് അനുകൂലമായിരുന്നു ജനവിധി. പക്ഷേ, പിന്‍വാതിലിലൂടെ ബി.ജെ.പി അധികാരം തട്ടിയെടുത്തു. നരേന്ദ്രമോദിക്കോ നിതീഷ് കുമാറിനോ ഇനി എന്നെ തടയാനാവില്ല- തേസജ്വി പറഞ്ഞു. പട്നയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ്കുമാറും മണി പവറും മസില് പവറും കുതന്ത്രങ്ങളും ഉപയോഗിച്ചേക്കാം. പക്ഷെ ഈ 31കാരനെ തടയാന്‍ അവര്‍ക്കാവില്ല. ഫലം വന്നപ്പോള്‍ നിതീഷ് മൂന്നാം സ്ഥാനത്തേക്ക് എറിയപ്പെട്ടു. അദ്ദേഹത്തിന്റെ ശോഭ അണഞ്ഞിരിക്കുന്നു. ഇത് മാറ്റത്തിനുള്ള ജനവിധിയാണ്. നിതീഷ് കുമാറാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെങ്കിലും ജനങ്ങളുടെ മനസില്‍ ഞങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."