HOME
DETAILS

ബിഹാര്‍: ബി.ജെ.പിയുടെ വിജയാഘോഷത്തിനിടെ പള്ളിക്കു നേരെ ആക്രമണം

  
backup
November 13, 2020 | 1:14 AM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af

 

അഞ്ചുപേര്‍ക്ക്
പരുക്ക്
പട്‌ന: ബിഹാറില്‍ ബി.ജെ.പി നടത്തിയ വിജയാഘോഷത്തിനിടെ പള്ളിക്ക് നേരെ ആക്രമണം. കിഴക്കന്‍ ചമ്പാരനിലെ ജാമുവ ഗ്രാമത്തിലാണ് സംഭവം. പള്ളിയിലെ മൈക്കും കവാടങ്ങളും അടിച്ചു തകര്‍ക്കുകയും വസ്തുവകകള്‍ എടുത്ത് കൊണ്ടുപോവുകയും ചെയ്തു. അംഗശുദ്ധീകരണത്തിനുള്ള ഹൗളും (ജലസംഭരണി) ശൗചാലയങ്ങളും തകര്‍ത്തിട്ടുണ്ട്. പള്ളിയില്‍ വൈകുന്നേരത്തെ നിസ്‌കാരത്തിനെത്തിയ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ജാമുവ ഉള്‍പ്പെടുന്ന ധക്ക മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് പവന്‍ കുമാര്‍ ജയ്‌സ്വാളാണ് വിജയിച്ചത്. പവന്റെ വിജയം ആഘോഷിക്കാനായി കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ഞൂറോളം പേരാണ് തടിച്ചുകൂടിയിരുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ഈ സമയം പള്ളിയില്‍ നിസ്‌കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പള്ളി പരിപാലകന്‍ മസ്ഹര്‍ ആലം പറഞ്ഞു. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടന്‍ രാജ്യംവിടണമെന്നും വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ ജയ്ശ്രീറാം മുദ്രാവാക്യങ്ങളും ഉയര്‍ത്തി. പ്രദേശത്തെ ഏറ്റവും പഴക്കംചെന്ന പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പ്രദേശത്ത് 250 ഓളം മുസ്‌ലിം കുടുംബങ്ങളാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഭീതിയിലാണ്. ആക്രമണം സംബന്ധിച്ച് പ്രദേശത്തുകാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം ഇനി ഉണ്ടാവില്ലെന്നും സ്ഥലം വിട്ടുപോവേണ്ടതില്ലെന്നും പൊലിസ് മുസ്‌ലിംകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത പൊലിസ് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  14 days ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  14 days ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  14 days ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  14 days ago
No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  14 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  14 days ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  14 days ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  14 days ago