രാജിവെച്ചത് കോടിയേരി: മുഖ്യമന്ത്രിയുടെ രാജിക്ക് മുറവിളികൂട്ടി പ്രതിപക്ഷം
തിരുവനന്തപുരം: രാജിവെച്ചത് കോടിയേരി ബാലകൃഷ്ണന്. രാജിവെക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന ആവശ്യത്തില്‍ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പിന്നാലെ മറ്റുള്ള പ്രതിപക്ഷ നേതാക്കളും ഇതുതന്നെ ആവര്‍ത്തിക്കുന്നു.
മുഖ്യമന്ത്രി ഒഴിഞ്ഞില്ലെങ്കില്‍ അപമാനം സഹിച്ച് മാറേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
എന്നോ രാജിവെക്കേണ്ടതായിരുന്നുവെന്നും രാജി വൈകിപ്പോയെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ മറുപടി. മുഖ്യമന്ത്രിക്ക് തുടരാനാവാത്ത സ്ഥിതിയെന്നാണ് മുസ്ലിംലീഗ് പ്രതികരണം.
ഗത്യന്തരമില്ലാതെയാണെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടത്.
രാജിവെച്ചത് കോടിയേരിയെങ്കിലും പ്രതിപക്ഷ ഉന്നം മുഖ്യമന്ത്രിയുടെ രാജിയാണ്. തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ കോടിയേരി മാറിനില്‍ക്കുന്നത് മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദം കൂട്ടാമെന്നതാണ് പ്രതിപക്ഷ വിലയിരുത്തല്‍.
സ്വര്‍ണക്കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും അന്വേഷണം തന്റെ നേര്‍ക്കാണെന്ന് ബോധ്യമായിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."