HOME
DETAILS

ന്യൂനപക്ഷ ശാക്തീകരണവും മല്‍സരപ്പരീക്ഷകളും

  
backup
June 23 2019 | 16:06 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b6%e0%b4%be%e0%b4%95%e0%b5%8d%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82


സാമൂഹികമായും സാമ്പത്തികമായും ഏറെ പിറകിലായിരുന്ന കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗം വിദ്യാഭ്യാസരംഗത്ത് അടുത്ത കാലത്ത് കാര്യമായ മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ ഇപ്പോഴും ബഹുദൂരം പിറകില്‍ തന്നെയാണ്. ഉന്നത പഠനത്തിനുള്ള അവസരങ്ങള്‍ വര്‍ധിച്ചതും ഗള്‍ഫ് സ്വാധീനവും മൂലം കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് ചേരാന്‍ കാരണമായിട്ടുണ്ട്. രക്ഷിതാക്കളുടെ മനോഭാവത്തില്‍ വന്ന മാറ്റവും വിവിധ സന്നദ്ധ സംഘടനകളുടെ ഈ രംഗത്തെ ഇടപെടലും പിന്നാക്ക വിദ്യാര്‍ഥികളുടെ, വിശിഷ്യാ പെണ്‍കുട്ടികളുടെ പ്രകടനത്തെ ഗുണകരമായി മാറ്റിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പോലെ ഉന്നതപഠന അവസരങ്ങളെ ഉപയോഗപ്പെടുത്താത്തതിനാല്‍ ചില സാമൂഹിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതും ശരിയാണ്.
പക്ഷെ, ഈ സാഹചര്യത്തിലും പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍(എസ്.എസ്.സി) തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന മല്‍സര പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളില്‍ ആനുപാതിക പ്രാതിനിധ്യം മുസ്‌ലിം സമുദായത്തിനില്ലെന്നതാണ് വാസ്തവം. ഒരൊറ്റ മുസ്‌ലിം ഉദ്യോഗാര്‍ഥി പോലുമില്ലാത്ത മെയിന്‍ ലിസ്റ്റുകള്‍ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ പട്ടികയില്‍ കാണാം. കേരളത്തില്‍ സംവരണം നടപ്പാക്കിയിട്ട് ഏറെ വര്‍ഷങ്ങളായിട്ടും, ഈഴവര്‍ ഉള്‍പ്പെടെയുള്ള മറ്റുവിഭാഗങ്ങള്‍ പിന്നാക്കാവസ്ഥ മറികടന്നിട്ടും മുസ്‌ലിം സമുദായം സംവരണതോത് പോലും തികയ്ക്കാനാവാത്ത വിധം ദുര്‍ബലമായി പോയത് എന്തുകൊണ്ടാണ്


ജനസംഖ്യയില്‍ 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ക്ക് 11 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗത്തിലെ പ്രാതിനിധ്യം എങ്കില്‍ 12 ശതമാനം വരുന്ന നായര്‍ വിഭാഗത്തിന് 21 ശതമാനം പങ്കാളിത്വം സര്‍ക്കാര്‍ തൊഴില്‍ രംഗത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നത് എങ്ങനെയാവും സിവില്‍ സര്‍വിസ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന തസ്തികകളില്‍ നായര്‍- ക്രിസ്ത്യന്‍ വിഭാഗക്കാരുടെ അനുപാതം എന്നും വളരെ കൂടുതലായിരിക്കുന്നത് എന്തുകൊണ്ടാവും നേരത്തെ കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മിഷന്‍, അതിന്റെ തുടര്‍ച്ചയായി വന്ന പാലോളി കമ്മിറ്റി എന്നിവയെല്ലാം തൊഴില്‍രംഗത്തെ മുസ്‌ലിം പിന്നാക്കാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഈ വര്‍ഷം ആരംഭിച്ച ഏഴു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ 24 മല്‍സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാന ന്യൂനപക്ഷവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


പക്ഷെ, ഒറ്റപ്പെട്ട ചില റിസള്‍ട്ടുകള്‍ മാറ്റിനിര്‍ത്തിയാല്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യ കണക്കില്‍ പ്രകടമായ മാറ്റം ഈ കേന്ദ്രങ്ങള്‍ കൊണ്ട് ഇതുവരെ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഈ സംവിധാനങ്ങളെ ന്യൂനപക്ഷവിദ്യാര്‍ഥികള്‍ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. ബാഹ്യമായ ഘടകങ്ങളല്ല, മറിച്ച് സമുദായത്തിന്റെ ആന്തരികമായ ദൗര്‍ബല്യങ്ങള്‍ തന്നെയാണ് ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താതെ പോകുന്നതിന്റെ പ്രധാന കാരണം. സര്‍ക്കാര്‍ ജോലിയെ ആകര്‍ഷണീയമായ പ്രഫഷനായി കാണുന്ന ഒരു സമൂഹമായി ഇപ്പോഴും മുസ്‌ലിംസമുദായം മാറിയിട്ടില്ല. സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളത്തേക്കാള്‍ കൂടുതല്‍ കച്ചവടം പോലുള്ള ചെറിയ ജോലികളിലൂടെ സമ്പാദിക്കാമല്ലോ എന്ന ചിന്തയാണ് പൊതുവെ കണ്ടുവരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗം, ശമ്പളം കിട്ടുന്ന ഒരുജോലിയെന്നതിനു പുറമെ അധികാരത്തിലുള്ള പങ്കാളിത്തം കൂടിയാണ് എന്ന വസ്തുതയും തിരിച്ചറിയേണ്ടിയിരിക്കുന്നു.
പി.എസ്.സി പോലുള്ള മല്‍സര പരീക്ഷകള്‍ എഴുതിയെടുക്കാന്‍ നല്ല അധ്വാനവും സമയവും വേണ്ടിവരുമല്ലോ. അതിനാല്‍ ഏതെങ്കിലും ഷോര്‍ട്ട് ടേം ഡിപ്ലോമാ കോഴ്‌സ് കഴിഞ്ഞ് എളുപ്പത്തില്‍ വല്ലതും തരപ്പെടുത്തുന്നതല്ലേ നല്ലത് എന്നു ചിന്തിക്കുന്നവരാണ് സമുദായത്തിലെ പുതുതലമുറയില്‍പ്പെട്ട ആണ്‍കുട്ടികള്‍. പെണ്‍കുട്ടികളാകട്ടെ, ബിരുദധാരികളും ബിരുദാനന്തര ബിരുദ ധാരികളുമാണെങ്കിലും ജോലിക്ക് പോകണമെന്ന മോഹം ഉള്ളവരുമല്ല. ഈ മാനസികാവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗരംഗത്തെ പിന്നാക്കാവസ്ഥ യാതൊരു മാറ്റവുമില്ലാതെ തുടരും. സമുദായത്തിന്റെ മനോഭാവം മാറ്റിയെടുക്കാന്‍ വിവിധ തലങ്ങളിലെ ഇടപെടലുകള്‍ ആവശ്യമായ സമയമാണിത്.
സര്‍ക്കാര്‍ ജോലിയുടെ പ്രാധാന്യത്തെ കുറിച്ച് വെള്ളിയാഴ്ചകളിലും മറ്റും പള്ളികളില്‍ നിന്ന് ഉദ്‌ബോധനം നടത്തേണ്ടത് അനിവാര്യമാണ്. അതുപോലെ മഹല്ലുകളില്‍ പി.എസ്.സി സ്റ്റഡി ഗ്രൂപ്പുകള്‍ ഉണ്ടാക്കുക, മദ്‌റസകളെ മല്‍സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളായും ഉപയോഗിക്കുക, സമുദായ സംഘടനകള്‍ നടത്തുന്ന കോളജുകളില്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തുക, യതീംഖാനകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ഭൗതിക സൗകര്യങ്ങളെ ഇത്തരം കോച്ചിങ് പരിപാടികള്‍ക്ക് ഉപയോഗപ്പെടുത്തുക തുടങ്ങിയ ഇടപെടലുകള്‍ വഴി ന്യൂനപക്ഷവിദ്യാര്‍ഥികളെ ഇക്കാര്യത്തില്‍ ബോധവാന്‍മാരാക്കാന്‍ കഴിയും. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ വിവിധ കോച്ചിങ് പരിപാടികളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്ന ഈ സമയത്ത് സമുദായ സംഘടനകളും മഹല്ല് നേതൃത്വങ്ങളും കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago