മുത്വലാഖ് ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: മൂന്ന് മൊഴി ഒന്നിച്ചു ചൊല്ലുന്ന മുത്വലാഖ് സംവിധാനം ക്രിമിനല്‍ കുറ്റമാക്കിയുള്ള ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സ്ത്രീയുടെ അന്തസിനും സമത്വത്തിനും വേണ്ടിയാണ് ഓര്‍ഡിഡന്‍സ് ഇറക്കിയതെന്നു പറയുന്ന സര്‍ക്കാര്‍ നിലപാട് കാപട്യവും ജനാധിപത്യവിരുദ്ധവുമാണ്.
രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം മുത്വലാഖാണെന്നു പ്രചരിപ്പിച്ച് മതനിയമങ്ങളെ അവഹേളിക്കാനുള്ള നിഗൂഢ ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്ന് ആര്‍ക്കും ബോധ്യമാകും. കുറ്റംചെയ്തവരെ ശിക്ഷിക്കണമെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ഭരണഘടന പൗരനു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമാണിതെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരേ ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചുനിന്നു ചെറുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ അധ്യക്ഷനായി. ബഷീര്‍ അസ്അദി നമ്പ്രം, ഷഹീര്‍ പാപ്പിനിശ്ശേരി, ഷുക്കൂര്‍ ഫൈസി പുഷ്പഗിരി, ജലീല്‍ ഹസനി കുപ്പം, അസ്‌ലം പടപ്പേങ്ങാട്, നസീര്‍ മൂര്യാട്, സക്കരിയ വിളക്കോട്, റഷീദ് ഫൈസി, ഇഖ്ബാല്‍ മുട്ടില്‍, സുറൂര്‍ പാപ്പിനിശ്ശേരി, മുനീര്‍ കുന്നത്ത്, ഷബീര്‍ പുഞ്ചക്കാട്, മുഷ്താഖ് പള്ളിപ്രം, ഷഹീര്‍ മൂര്യാട്, ശാദുലി അസ്അദി, ജമീല്‍ അഞ്ചരക്കണ്ടി, മഹ്മൂദ് കടവത്തൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."