നഴ്‌സുമാര്‍ തട്ടിപ്പിനിരയാകുന്നതു തടയാന്‍ നടപടികള്‍ വേണം : ഉമ്മന്‍ ചാണ്ടി
റിയാദ് : നഴ്‌സുമാര്‍ തട്ടിപ്പിനിരയാകുന്നത് തടയാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ത്രിദിന സന്ദര്‍ശനത്തിനായി സഊദിയിലെത്തിയ അദ്ദേഹം എംബസി അധികൃതരുമായി സംസാരിക്കുമ്പഴാണ് ആവശ്യം ഉന്നയിച്ചത്.
സഊദിയില്‍ മലയാളിനഴ്‌സുമാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. നഴ്‌സുമാര്‍ തട്ടിപ്പിനിരയാകുന്നതു തടയാന്‍ നിയമങ്ങള്‍ വേണം. എന്നാല്‍ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നഴ്‌സുമാര്‍ക്ക് അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം എംബസിയോട് അഭ്യര്‍ഥിച്ചു.
സഊദി സര്‍ക്കാര്‍ ഉദാര സമീപനമാണ് സ്വീകരിച്ചു വരുന്നത്. പൊതുമാപ്പില്‍ ഇത് ഉപയോഗപ്പെടുത്തണം. ഇന്ത്യന്‍ എംബസ്സിയുമായും സഊദി അധികൃതര്‍ നല്ല സമീപനമാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോലി നഷ്ടപ്പെട്ടെത്തുന്ന പ്രവാസികളെ പുനരവധിവസിപ്പിക്കണമെന്നും സീസണ്‍ സമയത്ത് വിമാന ടിക്കറ്റ് കുത്തനെ ഉയര്‍ത്തുന്നതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംബസ്സിയില്‍ ഡി സി എം ഹേമന്ദ് കൊട്ടല്‍വാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്‍ പ്രവാസി കാര്യ മന്ത്രി കെ സി ജോസഫ്, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."