'ഉദ്യോഗസ്ഥരെ പാര്‍ട്ടി അടിസ്ഥാനത്തില്‍ വേര്‍തിരിച്ചില്ല'- പിണറായിക്കെതിരെ ഒളിയമ്പെയ്ത് നായനാരുടെ മകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പെയ്ത് മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മകന്‍ കെ.പി കൃഷ്ണകുമാര്‍. നായനാരുടെ ചരമദിനമായ ഇന്ന് 'നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി' ഉണ്ടായിരുന്നു എന്ന തലക്കെട്ടില്‍ മലയാള മനോരമ പത്രത്തിലെഴുതിയ ലേഖനത്തിലാണ് കൃഷ്ണകുമാറിന്റെ പരാമര്‍ശം.
ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നാലോചിക്കാറുണ്ടെന്നു പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നായനാര്‍ക്കുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന കൃഷ്ണകുമാര്‍ ഇന്ന് ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നു. സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്ന് അദ്ദേഹം പരിഹാസ ശരമുതിര്‍ക്കുന്നു.
സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ടും അദ്ദഹം ലേഖനത്തില്‍ വിമര്‍ശനമുന്നയിക്കുന്നു. ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ എല്‍.ഡി.എഫിന്റെ ആള്‍, യു.ഡി.എഫിന്റെ ആള്‍ എന്ന രീതിയില്‍ നായനാര്‍ വേര്‍തിരിച്ചുകണ്ടിരുന്നില്ല. ജോലി കണ്ടാണ് ഓരോരുത്തരെയും നായനാര്‍ അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛന്‍ അകറ്റി നിര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇ.കെ നായനാരുടെ കാലത്ത് ഐ.എ.എസ്‌ഐ.പി.എസ് വിവാദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു.
അപ്രതീക്ഷിതമായി പല രാഷ്ട്രീയനേതാക്കളും പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷെ, ജനം നായനാര്‍ക്ക് ഒരു ആനുകൂല്യം നല്‍കിയിരുന്നു. നായനാര്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍ അദ്ദേഹത്തിന് വ്യക്തിതാല്‍പര്യങ്ങളുണ്ടാകില്ലെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം പറയുന്നത് ശരിയാകുമെന്ന് ജനം വിലയിരുത്തും. നായനാര്‍ പറഞ്ഞതല്ലെ എന്ന് പറഞ്ഞ് ജനം അത് ലഘൂകരിച്ച് കാണുമെന്നും കൃഷ്ണകുമാര്‍ എഴുതുന്നു.
രാഷ്ട്രീയത്തിനപ്പുറമുള്ള നായനാരുടെ സൗഹൃദവും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. കരുണാകരനുമായുള്ള സൗഹൃദം അത്രമേല്‍ ആഴമുള്ളതായിരുന്നുവെന്നാണ് ഉദാപരമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സാധാരണക്കാരെ പരിഗണിക്കുന്നതായിരുന്നു നായനാരുടെ ഭരണമെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു. ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതുകൊണ്ട് സാധാരണക്കാര്‍ക്കെന്താണ് ഗുണമെന്നാണ് നായനാര്‍ ചിന്തിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
പതിനൊന്ന് വര്‍ഷം കേരള മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്ക് നേരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ലെന്നത് ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."