HOME
DETAILS

സി.എ.ജി വേട്ടപ്പട്ടിയാകുന്നു; കിഫ്ബിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന: മന്ത്രി ഐസക്

  
backup
November 15 2020 | 01:11 AM

%e0%b4%b8%e0%b4%bf-%e0%b4%8e-%e0%b4%9c%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81

 


തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ വികസന നിധി ബോര്‍ഡി (കിഫ്ബി) നെതിരേ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് കിഫ്ബിയെ തകര്‍ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രതിപക്ഷ നേതാവിന്റെ ഓഫിസുമായി സി.എ.ജിക്ക് ബന്ധമുണ്ട്. സര്‍ക്കാരിനെതിരേ കേസിന് ചിലര്‍ ഗൂഢാലോചന നടത്തിയെന്നും മന്ത്രി ആരോപിച്ചു.
കിഫ്ബി വായ്പകള്‍ അനധികൃതമെന്നും ഭരണഘടനാ വിരുദ്ധമെന്നുമുള്ള കണ്ടെത്തലുകള്‍ ഓഡിറ്റ് വേളയില്‍ ഒരിക്കല്‍പ്പോലും ഉന്നയിക്കപ്പെട്ടിട്ടില്ല. കിഫ്ബിയുടെ രേഖകളെല്ലാം പരിശോധനയ്ക്കായി വിട്ടുനല്‍കി. 76 ഓഡിറ്റ് സംശയങ്ങളുയര്‍ത്തി. വിശദമായ മറുപടികളും നല്‍കി. ഓഡിറ്റിന്റെ അവസാനഘട്ടത്തിലെ ഉദ്യോഗസ്ഥതല യോഗത്തിലും എന്തെങ്കിലും ക്രമക്കേടു സംബന്ധിച്ച ആക്ഷേപമുണ്ടായില്ല.
മുന്‍ വര്‍ഷങ്ങളിലൊന്നുമില്ലാത്ത കണ്ടെത്തലുകളിലും ഇതേ വിഷയമുന്നയിച്ച് സ്വദേശി ജാഗരണ്‍ മഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലും ഗൂഢാലോചന നടന്നു. ബി.ജെ.പി നേതാവിനു വേണ്ടി ഹാജരായത് കെ.പി.സി.സി സെക്രട്ടറി മാത്യു കുഴല്‍നാടനാണ്.
ഗൂഢാലോചന നടന്നതിന്റെ തെളിവാണിത്. രാമനിലയത്തിലെ ചര്‍ച്ചക്കു ശേഷമാണ് ഹരജി നല്‍കിയതെന്നും ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് ഫെഡറല്‍ സംവിധാനം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
കിഫ്ബി വായ്പ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് യു.ഡി.എഫ് കരുതുന്നുണ്ടോ. വായ്പകള്‍ ഭരണഘടന വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കരട് റിപ്പോര്‍ട്ടിലൂടെ സി.എ.ജി ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവിന്റെ ഓഫിസിലെ ആര്‍ക്കൊക്കെയാണ് സി.എ.ജിയുമായി ബന്ധം എന്ന് അറിയാം. ഇതിനെ പ്രതിരോധിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ലോകം അംഗീകരിച്ച ഓഡിറ്റിങ്ങിന്റെ അടിസ്ഥാനപാഠം മറന്ന് രാഷ്ട്രീയ യജമാനനുവേണ്ടി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് സി.എ.ജിയെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. ഓഡിറ്റര്‍ കാവല്‍ നായയാണ്, വേട്ടപ്പട്ടിയല്ല എന്ന് വിഖ്യാതമായ ഒരു ചൊല്ലുണ്ട്. ഇതു മറന്നാണ് സി.എ.ജി വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്. കിഫ്ബിയ്‌ക്കെതിരേ സി.എ.ജി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം സ്വന്തം പദവിയുടെ ഭരണഘടനാ വിശുദ്ധിയും അന്തസും ബലികഴിച്ചുള്ള നഗ്‌നമായ രാഷ്ട്രീയക്കളിയാണ്. സി.ബി.ഐയെ കൂട്ടിലടച്ച തത്തയാക്കിയവര്‍ സി.എ.ജിയെ തുടലഴിച്ചുവിട്ട വേട്ടനായയാക്കിയിരിക്കുകയാണ്. ഇതൊന്നും കേരളം അനുവദിച്ചു തരുമെന്നു കരുതരുതെന്നും മന്ത്രി ഐസക് വ്യക്തമാക്കി.


'ട്രഷറി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം വേണ്ട'

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടന്ന തട്ടിപ്പ് വിജിലന്‍സ് അന്വേഷണത്തിന് വിടേണ്ടതില്ലെന്ന് ഉത്തമബോധ്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ല. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സര്‍വിസില്‍നിന്ന് നീക്കി. സംഭവത്തില്‍ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥതല വീഴ്ചകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയുണ്ടാകും. ഗൂഢാലോചനാ പ്രശ്‌നമൊന്നും ഉയര്‍ന്നുവന്നിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍.
വിജിലന്‍സ് അന്വേഷിച്ചാലും ഇതിലപ്പുറമൊന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു.
ട്രഷറി സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്നശേഷം പ്രവര്‍ത്തന ഓഡിറ്റിങ് നടത്തിയിരുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതികളിലും ട്രഷറി ഇടപാടുകളുടെ സ്വഭാവത്തിലുമുണ്ടാകുന്ന മാറ്റങ്ങളും പുതിയ ഇടപാടുകളും തടസമായി. ഇപ്പോള്‍ പ്രവര്‍ത്തന ഓഡിറ്റിങ്ങും സുരക്ഷാ ഓഡിറ്റിങ്ങും നടക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  20 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  20 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  20 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  20 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  20 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  20 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  20 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  20 days ago