HOME
DETAILS

പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തു, ഇതുവരെ 15 പരാതികള്‍

  
backup
November 15 2020 | 05:11 AM

payyannoor-aman-gold-15-cases-registered


കണ്ണൂര്‍: പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ടെന്ന 15 പരാതികള്‍ ലഭിച്ചെന്ന് പെലിസ്. ഒന്നരക്കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇന്നും സ്റ്റേഷനിലേക്ക് പരാതികളുമായി കൂടുതല്‍ പേരെത്തുമെന്നറിയിച്ചിട്ടുണ്ട്. ഗള്‍ഫിലുള്ള ജ്വല്ലറി ഡയറക്ടര്‍മാരെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

2016 മുതല്‍ 2019 വരെ പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് സമീപത്ത് പ്രവര്‍ത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്നത്. നിക്ഷേപത്തിന് ഓരോ മാസവും ഒരു ലക്ഷത്തിന് ആയിരം രൂപ നിരക്കില്‍ ഡിവിഡന്റ് തരാമെന്നും മൂന്ന് മാസം മുന്‍പേ അറിയിച്ചാല്‍ നിക്ഷേപം തിരികെ തരാമെന്നുമുള്ള വ്യവസ്ഥയിലാണ് പണം സ്വീകരിച്ചിരുന്നത്.

ആളുകളില്‍ നിന്നും നിക്ഷേപം നേരിട്ട് സ്വീകരിച്ച ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പികെ മൊയ്തു ഹാജിക്കെതിരെ വഞ്ചന കുറ്റത്തിനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. അതിനിടെ തട്ടിപ്പ് നടത്തിയത് ജ്വല്ലറി മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണെന്ന് ജ്വല്ലറി എംഡി മൊയ്തു ഹാജി ആരോപിച്ചു. തട്ടിപ്പിലൂടെ നേടിയ പണമുപയോഗിച്ച് ദുബായിലേക്ക് കടന്ന നിസാര്‍ അവിടെ ബിസിനസ് നടത്തുകയാണെന്നും മൊയ്തു ഹാജി ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago