HOME
DETAILS

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

  
ഗിരീഷ് കെ. നായർ
November 06 2024 | 03:11 AM

Action against Sandeep Warrier War in BJP

തിരുവനന്തപുരം: സന്ദീപ് വാര്യർക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തിൽ ബി.ജെ.പിയിൽ പോര്. സന്ദീപിന് അനുകൂലമായി വാദിക്കുന്ന പക്ഷം നടപടിയെ എതിർക്കുമ്പോൾ മറുപക്ഷം നടപടി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
സി.പി.എമ്മിനെതിരേയും കോൺഗ്രസിനെതിരേയും കടുത്ത വിമർശനം അഴിച്ചുവിടാറുള്ള സന്ദീപ്, ബി.ജെ.പി ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടായിട്ട് കാലമേറെയായി.

സംസ്ഥാന ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് സ്ഥാനത്തുനിന്ന് സന്ദീപിനെ നീക്കിക്കൊണ്ട് പ്രസിഡന്റ് കെ. സുരേന്ദ്രനും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും നയിക്കുന്ന നേതൃത്വം നടപടി സ്വീകരിച്ചത് രണ്ടുവർഷം മുമ്പാണ്. പമ്പ് അനുവദിക്കുന്നതിൽ സന്ദീപിനെതിരേ ലക്ഷങ്ങളുടെ കൈക്കൂലി ആരോപിച്ചായിരുന്നു നടപടി. ഹലാൽ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പാർട്ടി സന്ദീപിനെ വിലക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഔദ്യോഗിക പക്ഷത്തെ വിമർശിക്കുന്ന ബി.ജെ.പി ഗ്രൂപ്പുകളുടെ ചുക്കാൻപിടിക്കുന്നത് സന്ദീപാണെന്നാണ് നേതൃത്വത്തിന്റെ വിമർശനം.ശോഭ സുരേന്ദ്രനും ഔദ്യോഗിക നേതൃത്വത്തിന്റെ എതിർചേരിയിലാണ്. സുരേഷ് ഗോപിയെപ്പോലുള്ള നേതാക്കൾ ശോഭയെയും സന്ദീപിനെയും പിന്തുണയ്ക്കുന്നത് സംസ്ഥാന നേതൃത്വത്തിന് ക്ഷീണമാണ്. ആർ.എസ്.എസ് സന്ദീപിന്റെ പക്ഷം കേൾക്കുന്നതിനോടും ഔദ്യോഗിക വിഭാഗത്തിന് അമർഷമുണ്ട്.

പാലക്കാട്ടെ നേതൃത്വം തന്നോട് തുടർന്നുവരുന്ന നീരസത്തിൽ മനംനൊന്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കേണ്ടെന്ന നിലപാടെടുത്തത്. സന്ദീപിനെതിരേ നടപടിയെടുത്താൽ അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പാർട്ടി പ്രവർത്തകരുടെ അമർഷത്തിന് കാരണമാകുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. 

സന്ദീപിനെ കാര്യമാക്കുന്നില്ലെന്നാണ് സുരേന്ദ്രന്റെ പ്രതികരണമെങ്കിലും സി.പി.എമ്മിലെ എ.കെ ബാലനും  കോൺഗ്രസിലെ രമേശ് ചെന്നിത്തലയുമൊക്കെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. സന്ദീപിനെതിരേ ഇപ്പോൾ നടപടിയെടുത്താൽ പാലക്കാട്ടെ വോട്ടിനെ അത് ബാധിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. നേതൃത്വത്തിനെതിരേ വിമർശനം തുടർന്നാൽ നടപടികളിലേക്ക് കടക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടപടിയെടുക്കാനാണ് നിലവിലെ തീരുമാനം.

 

സന്ദീപ് വാര്യർ നമ്പർ വൺ സഖാവാകും: എ.കെ ബാലൻ

പാലക്കാട്: സന്ദീപ് വാര്യർ നമ്പർ വൺ സഖാവാകുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയം​ഗം എ.കെ ബാലൻ. സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ ആകും. മുമ്പ് പറഞ്ഞതൊന്നും പ്രശ്നമല്ല. കോൺഗ്രസിലും ബി.ജെ.പിയിലും കുറച്ചുകൂടി പൊട്ടലുണ്ടാകും. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല.കൊടകര കേസുമായി ബന്ധപ്പെട്ട് ഇ.ഡി തുടരന്വേഷണം നടത്തിയിട്ടില്ല.  കൊടകര കേസിൽ ഏത് അന്വേഷണം വേണമെന്ന് സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  5 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  5 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  5 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  5 days ago