യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകളില്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിട്ട് നില്‍ക്കുകയാണ്. നാലിടത്താണ് കമല ഹാരിസിന് ലീഡ്. സ്വിങ് സ്റ്റേറ്റായ ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 62 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്.
ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസ് 62 ഇലക്ടറല്‍ വോട്ടുകള്‍ നേടി. ഫലമറിഞ്ഞ 22 സംസ്ഥാനങ്ങളില്‍ 14 ഇടത്തും ട്രംപ് വിജയിച്ചു. ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ കമല ഹാരിസും വെന്നിക്കൊടി നാട്ടി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് (IST) ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ ഏകദേശം 6.30 വരെ (IST) തുടരും.
ഇരുവര്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാന്‍ കുറഞ്ഞത് 270 ഇലക്ടറല്‍ വോട്ടുകള്‍ ആവശ്യമാണ്. നിലവില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സര്‍വേകള്‍ പറയുന്നത്. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്‌സ്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും. 2025 ജനുവരി ആറിനാണ് ഔദ്യോഗികമായി ഫലപ്രഖ്യാപിക്കുക.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാന്‍ ശ്രമിക്കുമ്പോള്‍, നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് നോമിനിയുമായ ഹാരിസ് യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."