HOME
DETAILS
MAL
രമ്യാ ഹരിദാസിന് വേണ്ടി ആദ്യം ഉയര്‍ന്നത് തന്റെ ശബ്ദമാണെന്ന് എം.സി ജോസഫൈന്
backup
June 24 2019 | 11:06 AM
തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനെതിരേ നല്കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനാവില്ലെന്നും രമ്യാ ഹരിദാസിനു വേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത് താനാണെന്നും കൂട്ടിച്ചേര്‍ത്തു. കേസില്‍ വേണ്ടവിധം ഇടപെട്ടിട്ടുണ്ടെന്നും പറഞ്ഞു.
വനിതാ കമ്മിഷന് രാഷ്ടീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്ന രമ്യാ ഹരിദാസിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. കേസെടുത്തോ എന്നുപോലും അന്വേഷിക്കുന്നതിന് മുന്‍പ് രമ്യ വനിതാ കമ്മിഷനെതിരേ പ്രതികരിച്ചത് ശരിയായില്ലെന്നും ജോസഫൈന് പറഞ്ഞിരുന്നു. വിജയരാഘവനെതിരേ കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നെന്നും ജോസഫൈന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."