ചരിത്രം രചിച്ച് മാര്‍ത്ത മടങ്ങി
പാരിസ്: ലോക ഫുട്ബോളില്‍ ഇനി മുതല്‍ രാജാവല്ല, രാജ്ഞിയാണുള്ളത്. കാരണം ലോകകപ്പില്‍ ഏറ്റവും ഗോള്‍ നേടിയ നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ലോക ഫുട്ബോളിലെ റാണി മടങ്ങി. കഴിഞ്ഞ ദിവസം വനിതാ ലോകകപ്പ് ഫുട്ബോളില്‍ ഫ്രാന്‍സിനെതിരേ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടതോടെ ബ്രസീല്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുകയായിരുന്നു.
അഞ്ച് ലോകകപ്പുകളില്‍ സാന്നിധ്യമറിയിച്ച മാര്‍ത്തയുടെ അവസാന ലോകകപ്പായിരുന്നു ഇത്. ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ ഇറ്റലിക്കെതിരേ ഗോള്‍ നേടിയപ്പോഴായിരുന്നു ക്ലോസെയുടെ റെക്കോര്‍ഡ് തകര്‍ത്ത് മാര്‍ത്ത റെക്കോര്‍ഡ് സ്ഥാപിച്ചത്. 2002, 2006, 2010, 2014 ലോകകപ്പുകളില്‍ കളിച്ച് 16 ഗോളുകള്‍ നേടിയ ജര്‍മനിയുടെ മീറോസ്ലാവ് ക്ലോസെ ആയിരുന്നു ഇതുവരെ ടോപ് സ്കോറര്‍.
എന്നാല്‍ ഇറ്റലിക്കെതിരേ ഗോള്‍ നേടിയതോടെ ക്ലോസെയുടെ റെക്കോര്‍ഡ് തകര്‍ത്ത മാര്‍ത്ത ചരിത്രത്തിലേക്കായിരുന്നു ഷോട്ട് പായിച്ചത്. ആറ് തവണ ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ത്ത അഞ്ച് ലോകകപ്പുകളില്‍ ബ്രസീലിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 33 കാരിയായ മാര്‍ത്ത ഒര്‍ലാന്‍ഡോ പ്രൈഡിന് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്. 2003, 2007, 2011, 2015, 2019 ലോകകപ്പുകളില്‍ മികച്ച പ്രകടനം നടത്തിയാണ് മാര്‍ത്ത ക്ലോസെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍നിന്ന് മടങ്ങുന്നത്. മത്സര ശേഷം മാര്‍ത്ത ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് വ്യക്തമാക്കുകയും ചെയ്തു.
ബ്രസീല്‍ ജഴ്സിയില്‍ ഇനി താനുണ്ടാവില്ലെന്ന സൂചനയും മാര്‍ത്ത നല്കി. താനും ഫോര്‍മിഗയും ക്രിസ്റ്റ്യാനേയും ഇനി ഇല്ല, നമ്മള് ഒന്നും എക്കാലത്തും ഇവിടെ ഉണ്ട@ാകുന്നവരല്ല, അതുകൊ@ണ്ട് വനിതാ ഫുട്ബോളിനെ നിങ്ങള്‍ ഏറ്റെടുക്കണം. സരക്ഷിക്കണം. തുടക്കത്തില്‍ കരഞ്ഞാല്‍ മാത്രമേ ചിരിച്ച് കൊണ്ട് കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."