HOME
DETAILS
MAL
അംഗത്വം രാജിവെക്കണമെന്ന് ആവശ്യം
backup
May 19 2017 | 21:05 PM
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ജനകീയ വികസന മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച് കോണ്‍ഗ്രസിലേക്ക് കൂറു മാറിയ ഷാലിമ സുബൈര്‍ അംഗത്വം രാജിവെക്കണമെന്ന് ജനകീയ മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനകീയ വികസന മുന്നണിയുടെ കഠിനാധ്വാനത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇപ്പോള്‍ കൂറുമാറുകയും ചെയ്ത അംഗത്തിന്റെ നടപടി വോട്ടര്‍മാരെയും ജനകീയ വികസന മുന്നണിയുടെ പ്രവര്‍ത്തകരെയും വഞ്ചിക്കുന്നതാണെന്നും നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യമറിയിച്ചും വോട്ടര്‍മാരോട് നീതി പുലര്ത്തണമെന്നാവശ്യപ്പെട്ടും എച്ച്.സെയ്ഫുദ്ധീന്‍, എന്‍.ടി ബദറുദ്ധീന്‍, പി.എം നൗഷാദ്, റാഫി മുനക്കല്‍, ഷണ്മുഖന് വൈദ്യര്, ഷാജഹാന്, അഷറഫ് കുന്നുമ്മല്‍, അജിതന്, ഷാജഹാന് മഞ്ഞില്‍ എന്നിവര്‍ നേതൃത്വത്തില്‍ നാട്ടുകാര്‍ ഷാലിമ സുബൈറിനെ നേരില്‍ കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."