വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: ബംഗാളി സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി വിടവാങ്ങി. നേരത്തെ കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമായതോടെ ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 85 വയസായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ മാസം ആറിനാണ് സൗമിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശേഷം കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും വീണ്ടും ആരോഗ്യനില വഷളായിരുന്നു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം. അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക, സാമൂഹിക, കലാ രംഗത്തെ ആദരണീയ രൂപമായിരുന്നു സൗമിത്ര.
ഓസ്‌കാര്‍ ജേതാവ് സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ എന്ന നിലയില്‍ ബംഗാളി സിനിമകള്‍ക്കപ്പുറം ഇന്ത്യയിലെ ഏറ്റവും പ്രശസ്ത നടന്‍മാരിലൊരാളായി അറിയപ്പെട്ട സൗമിത്രയെ പത്മഭൂഷണും പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഫ്രഞ്ച്, ഇറ്റാലിയന്‍ സര്‍ക്കാരുകളും അദ്ദേഹത്തെ ആദരിച്ചിരുന്നു. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സൗമിത്രയുടെ അരങ്ങേറ്റം. പ്രശസ്ത സംവിധായകരായ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, ഋതുപര്‍ണ ഘോഷ്, അസിത് സെന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലും വേഷമിട്ടു. റേയുടെ 15 സിനിമകളില്‍ സൗമിത്ര അഭിനയിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയിലെ ഷിയല്‍ദാ റെയില്‍വേ സ്റ്റേഷനു സമീപത്തെ മിര്‍സാപൂരിലാണ് ജനനം. അഭിഭാഷകനും സര്‍ക്കാര്‍ ഉദ്യേഗസ്ഥനുമായിരുന്നു.
അഭിനേതാവ്, കവി, എഴുത്തുകാരന്‍, നാടകപ്രവര്‍ത്തകന്‍, സംവിധായകന്‍ തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തെ അടക്കിഭരിച്ചാണ് സൗമിത്ര വിടവാങ്ങിയത്. ഭാര്യ: ദീപ ചാറ്റര്‍ജി. മക്കള്‍: പൗലാമി ബോസ്, സൗഗത ചാറ്റര്‍ജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."