HOME
DETAILS

പാലക്കാട് - കുളപ്പുള്ളി സംസ്ഥാനപാത; സുരക്ഷാസംവിധാനങ്ങള്‍ കടലാസിലൊതുക്കി

  
backup
September 22 2018 | 02:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b8-2

പാലക്കാട് : പാലക്കാട് - കുളപ്പുള്ളി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും വാഹനങ്ങളുടെ വേഗതാനിയന്ത്രണസംവിധാനങ്ങളുള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. മേപ്പറമ്പ് ജംഗ്ഷന്‍ മുതല്‍ കുളപ്പുള്ളി വരെയുള്ള 45 കി.മീ. ദൂരത്തില്‍ സ്പീഡ് ബ്രേക്കുകള്‍, നിരീക്ഷണ ക്യാമറകള്‍, ഡിവൈഡറുകള്‍ എന്നിവയില്ലാത്തതാണ് അപകടങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കും കാരണമാവുന്നത്. സംസ്ഥാനപാതയായതോടെ അനുദിനം വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. നേരത്തെ മേപ്പറമ്പ് മുതല്‍ പത്തിരിപ്പാല വരെയുള്ള ഭാഗത്ത് സ്പീഡ് ബ്രേക്കുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതെല്ലാം അപ്രത്യക്ഷമായ സ്ഥിതിയാണ്.
ട്രാഫിക് പോലീസ് വേഗതകുറയ്ക്കുന്നതിനായി സംസ്ഥാനപാതയില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കുകള്‍ പലതും റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സംസ്ഥാനപാതയില്‍ ഡിവൈഡറുകളില്ലാത്തതിനാല്‍ വാഹനങ്ങളുടെ ഓവര്‍ടേക്കിംഗാണ് അപകടത്തിനു മറ്റൊരു കാരണമാവുന്നത്. പാലക്കാട് നിന്നു പോവുന്നതും ഗുരുവായൂര്‍ ഭാഗത്തു നിന്നു വരുന്നതുമായ സ്വകാര്യബസ്സുകളുടേയും കെ.എസ്.ആര്‍.ടി.സി യുടെയും ഓവര്‍ടേക്കിംഗാണ് അപകടത്തില്‍ മറ്റൊരു വില്ലനാവുന്നത്.
മിക്ക സ്റ്റോപ്പുകളിലും സീബ്രാലൈനില്ലാത്തതും കവലയില്‍ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാണ് തീര്‍ക്കുന്നത്. മേപ്പറമ്പ് മുതല്‍ കുളപ്പുള്ളി വരെയുള്ള പാതയില്‍ നിരവധി ആശുപത്രകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിട്ടും മിക്കയിടത്തും സുരക്ഷാസംവിധാനങ്ങള്‍ കടലാസില്‍ മാത്രമാണ്. മിക്കയിടത്തും സ്‌കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ റോഡുമുറിച്ചു കടക്കുന്നത് പ്രാണഭയത്തോടെയാണ്. റോഡരിക്ലെ അനധികൃത പാര്‍ക്കിംഗും സന്ധ്യസമയങ്ങളില്‍ മിക്കയിടങ്ങളിലെ അന്ധകാരവും വാഹനയാത്രയെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞയാഴിച്ച പൊന്നാനിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് എതിരെവന്ന ലോറിയുമായുള്ള കൂട്ടിയിടിയില്‍ നിന്നുമൊഴിവായത് ഡ്രൈവറുടെ മനോസാന്നിദ്ധ്യം മൂലമാണ്.
ചൊവ്വാഴ്ച്ചയും കല്ലേക്കാട് ബ്ലോക്കിനു സമീപം അപകടമുണ്ടായിരുന്നു. സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ അമിതവേഗവും ഓവര്‍ടേക്കിംഗും തടയുന്നതിനായുള്ള നിരീക്ഷണ ക്യാമറകളും സ്പീഡ്‌ബ്രേക്കുകളുമൊക്കെ സ്ഥാപിക്കലും ഫയലുകളിലാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിലെ 48 കി.മീ ദൂരത്തില്‍ ആകെയുള്ളത് മങ്കര, ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ മാത്രമാണന്നതിനാല്‍ പലപ്പോഴും അപകടങ്ങളില്‍ ഓടിയെത്തേണ്ടത് ഈ സ്റ്റേഷനുകളുടെ പരിധിയിലുള്ളവരാണ്.
ഇതില്‍ മങ്കരസ്റ്റേഷന്റെ ചുമതലയുള്ളത് നോര്‍ത്ത് സി.ഐ ക്കാണ്. സംസ്ഥാനപാതയില്‍ ഹൈവേപോലീസിന്റെയും, സ്പീഡ് ട്രേസറിന്റെയും പരിശോധനകളും ഇല്ലാതായതും വാഹനങ്ങളുടെ മരണപ്പാച്ചില്‍ വര്‍ദ്ധിക്കാനും അപകടങ്ങള്‍ക്കും കാരണമായിരിക്കുന്നത്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്പീഡ്‌ബ്രേക്കുകളും നിരീക്ഷണ ക്യാമറകളും ഡിവൈഡറുകളും സ്ഥാപിച്ച് അപകടങ്ങള്‍ കുറക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നാണ് ജനകീയാവശ്യം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago