HOME
DETAILS
MAL
കൊവിഡ് മാനദണ്ഡം ലംഘിച്ചു; കൃപാസനം ധ്യാനകേന്ദ്രത്തിനെതിരേ നടപടി
backup
November 16 2020 | 02:11 AM
50 പേര്‍ക്കെതിരേ കേസ്
മണ്ണഞ്ചേരി: വളവനാട് ദേശീയപാതയോരത്തെ കൃപാസനം പള്ളിയില്‍ കൊവിഡ് പ്രോട്ടോകോള്‍ മറികടന്ന് പ്രാര്‍ഥന. സംഭവത്തില്‍ 50 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പള്ളി അധികൃതര്‍ക്കു നോട്ടിസും നല്കി. കൃപാസനത്തില്‍ ആള്‍ക്കൂട്ട പ്രാര്ഥനയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന നിര്‍ദേശം മറികടന്ന് പ്രാര്‍ഥന നടത്തിയതിനാണ് കേസ്. അന്‍പതിലേറെപ്പേര്‍ ഇവിടെ ഒത്തുചേര്‍ന്നു പ്രാര്‍ഥന നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശാനുസരണമാണ് മാരാരിക്കുളം പൊലിസ് കേസെടുത്തത്.
കൃപാസനം പള്ളിക്കെതിരേ കേസെടുത്ത് നോട്ടിസും നല്‍കിയിട്ടുണ്ടെന്ന് മാരാരിക്കുളം സി.ഐ എസ്. രാജേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."