സാജന്റെ ഭാര്യയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു
കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം സാജന്റെ ഭാര്യയില്‍നിന്ന് മൊഴിയെടുത്തു.
ഇന്നലെ കൊറ്റാളി അരയമ്പേത്തെ വീട്ടില്‍ എത്തിയാണ് ഭാര്യ ബീനയില്‍നിന്ന് ഡിവൈ.എസ്.പി വി.എ കൃഷ്ണദാസ്, വളപട്ടണം സി.ഐ എം. കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മൊഴിയെടുത്തത്. സാജന്‍ ആത്മഹത്യ ചെയ്ത സ്ഥലം പൊലിസ് പരിശോധിച്ചു.
സാജന്റെ പേഴ്‌സണല്‍ ഡയറിയും ബാങ്ക് അക്കൗണ്ട് രേഖകളും പൊലിസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് ആന്തൂര്‍ നഗരസഭയില്‍ പരിശോധനയ്‌ക്കെത്തിയ സംഘം പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്ററിന്റെ അനുമതിക്കായി നല്‍കിയ രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഇത് പരിശോധിച്ച ശേഷം നഗരസഭാ സെക്രട്ടറിയുടെ മൊഴിയെടുക്കും. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ ചോദ്യംചെയ്യുന്നത് സംബന്ധിച്ച് പൊലിസ് തീരുമാനമെടുത്തിട്ടില്ല.
'ശ്യാമള
തെറ്റുകാരി
തന്നെ'
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള തെറ്റുകാരി തന്നെയെന്ന് ഭാര്യ ബീന.
ശ്യാമള പറയുന്നതാണ് ഉദ്യോഗസ്ഥര്‍ ചെയ്യുക. പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."