HOME
DETAILS
MAL
തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 47 പേര്‍ക്കെതിരേ വാറണ്ട്
backup
July 27 2016 | 21:07 PM
അങ്കാറ: തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്കു പിന്നാലെ 47 മുന്‍ ഉദ്യോഗസ്ഥര്‍ക്കും മുതിര്‍ന്ന സൈനികര്‍ക്കും എതിരേ അറസ്റ്റ് വാറണ്ട്. അട്ടിമറിക്കുപിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലേനുമായി ആഭിമുഖ്യം പുലര്ത്തുന്നവര്ക്കെതിരേയാണ് വാറണ്ട്. തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാറണ്ട് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഗുലേനെ അനുകൂലിക്കുന്ന തുര്‍ക്കിയിലെ ഏറ്റവും വലിയ ദിനപത്രമായ സമാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് വാറണ്ട്. സമാനിലെ കോളമിസ്റ്റ് സാഹിന് അല്പെയും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ മാര്‍ച്ചില്‍ സമാന് പത്രസ്ഥാപനത്തില്‍ സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ 42 ജേണലിസ്റ്റുകള്‍ക്ക് എതിരേയും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരില്‍ 16 പേരെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."