ഇത് പൂക്കള്‍ വിരിയും റെയില്‍വേ സ്റ്റേഷന്
പുതുക്കാട്: പൂക്കളെ വിടര്‍ത്തി ട്രെയിന്‍ കയറാന്‍ എത്തുന്ന യാത്രക്കാരുടെ മനസിന് കുളിര്‍മ്മയേകുകയാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷനിലെ പത്തു മണിപൂക്കളുടെ പൂന്തോട്ടം.
സ്റ്റേഷനിലേക്ക് ഇറങ്ങുന്ന ഭിത്തിയിലും രണ്ടാം പ്ലാറ്റ്ഫോമിലും ആയി മുന്നോറോളം പ്ലാസ്റ്റിക്ക് കുപ്പികളില്‍ ആണ് ചെടികള്‍ വച്ചിരിക്കുന്നത്.
യാത്രക്കാര്‍ പുറത്തേക്ക് വലിച്ചെറിയുന്ന റെയില്‍ നിര് കുടിവള്ള ബോട്ടിലുകള്‍ ഉപയോഗിച്ചാണ് തോട്ടം നിര്‍മിച്ചത്. പരശുറാം എക്സ്പ്രസ്സിന്റെ പുതുക്കാട് സ്റ്റോപ്പ് ലഭിച്ചതിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സ്റ്റേഷനില്‍ ചെടികള്‍ വച്ച് സംരക്ഷിക്കാന്‍ ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ തീരുമാനിച്ചത്.
സതേണ്‍ റെയില്‍വേ പുതുക്കാട് മണ്ഡലത്തിലെ വിവിധ എന്‍.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹായത്തോടെ ആണ് ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് പുതുക്കാട് പദ്ധതി നടപ്പിലാക്കിയത്. പ്ലാസ്റ്റിക്ക് മാലിന്യത്തെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ ഈ സ്റ്റേഷന് നമ്മെ ഓര്‍മപ്പെടുത്തുന്നു.
സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരും റെയില്‍വേ ജീവനക്കാരും ആണ് ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നത്. അസോസിയേഷന് പ്രസിഡന്റ് സെബണ് പല്ലന്, സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്, ട്രഷറര്‍ വിജിന് വേണു, സ്റ്റേഷന് സൂപ്രണ്ട് വി.സി രവി, പാര്‍ക്കിങ്ങ് ഏജന്റ് അനില്‍കുമാര്‍ എന്നിവരാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."