HOME
DETAILS

വിവാദ കാര്‍ട്ടൂണ്‍: ലളിതകലാ അക്കാദമി സെക്രട്ടറിക്ക് ഫോണില്‍ വധഭീഷണി; പ്രതി അറസ്റ്റില്‍

  
backup
June 25 2019 | 03:06 AM

cartoon-controversy-lalitha-kala-academy-secretary-gets-death-threat-accused-held

തൃശ്ശൂര്‍: ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്ന കാര്‍ട്ടൂണ്‍ വിവാദത്തില്‍ കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. എറണാകുളം ചേരാനെല്ലൂര്‍ എടവൂര്‍ ചിറ്റപ്പറമ്പന്‍ ഹൗസില്‍ സി.പി തോമസ് (45) ആണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ജൂണ്‍ 13നാണ് പൊന്ന്യം ചന്ദ്രനെ ഫോണില്‍ വിളിച്ച് സി.പി തോമസ് വധഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് പൊന്ന്യം ചന്ദ്രന്‍ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കത്തോലിക്കാസഭയുടെ പ്രതിനിധി എന്ന് പറഞ്ഞു തോമസ് തുടങ്ങിയ ഫോണ്‍വിളി ഇരുപതുമിനിറ്റോളം നീണ്ടിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ വോയിസ് റെക്കോര്‍ഡും പരാതിക്കൊപ്പം നല്‍കിയിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് എസ്.ഐ ഉമേഷ് കെ. നേതൃത്വം നല്‍കിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിമര്‍ശനാത്മകമായി ചിത്രീകരിച്ച കെ.കെ സുഭാഷിന്റെ കാര്‍ട്ടൂണിന് പുസ്‌കാരം നല്‍കാനുള്ള ലളിതകല അക്കാദമിയുടെ തീരുമാനം വിവാദമായിരുന്നു. അക്കാദമിയോട് തീരുമാനം പിന്‍വലിക്കാന്‍ സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടെങ്കിലും അക്കാദമി വഴങ്ങിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അക്കാദമി സെക്രട്ടറിയെ പ്രതി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

 

cartoon controversy lalitha kala academy secretary gets death threat; accused held



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago