കല്ലായ് പാലത്തിന് ഇരുവശവും വലകെട്ടി
കോഴിക്കോട്: എം.ഇ.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാത്തമംഗലം എം.ഇ.എസ് കോളജ് യൂനിറ്റ് പ്രവര്‍ത്തകര്‍ കല്ലായ് പാലത്തിന് ഇരുവശവും വല കെട്ടി. മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയാതിരിക്കാന്‍ വേണ്ടിയാണ് വലയിട്ടത്.
കല്ലായിപ്പുഴ ഒന്നാംഘട്ട സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കല്ലായ് പാലത്തിന് ഇരുവശവും പുഴക്ക് കുറുകെ നേരത്തെ വലകെട്ടി സംരക്ഷിച്ചിരുന്നു. പുഴയിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഇതുമൂലം തടയാന്‍ സാധിച്ചിട്ടുണ്ട്. വലയില്‍ ചില ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചില ഭാഗങ്ങള്‍ നശിച്ചുപോവുകയും ചെയ്തതിനാല്‍ രണ്ടാംഘട്ട പുഴ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണു വല പുനഃസ്ഥാപിച്ചത്.
ചടങ്ങ് എം.ഇ.എസ് അഖിലേന്ത്യാ സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് യൂത്ത് വിങ് പ്രസിഡന്റ് നവാസ് കോയിശ്ശേരി അധ്യക്ഷനായി. എം.ഇ.എസ് യൂത്ത് അഫയേഴ്‌സ് കണ്‍വീനര്‍ എ.ടി മുഹമ്മദ് അഷ്‌റഫ്, അഡ്വ. ഷമീം പക്‌സാന്‍, ഷാഫി പുല്‍പാറ, ഷമീര്‍, ഹാഷില്‍ റിഫാന്‍, സുഹൈല്‍ മഹ്മൂദ്, കെ. നിയാസ്, എം. സൗരവ്, പി.കെ സഫ്‌വാന്‍ സംസാരിച്ചു. യൂത്ത് വിങ് സെക്രട്ടറി ആര്‍.കെ ഷാഫി സ്വാഗതവും പി. സുഹൈല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."