HOME
DETAILS
MAL
പെന്ഷന് കുടിശിക ഒറ്റ ഗഡുവായി അനുവദിക്കണം
backup
July 27 2016 | 22:07 PM
മേപ്പയ്യൂര്‍: കേരളത്തിലെ സര്‍വീസ് ഫാമിലി പെന്‍ഷന്‍കാരുടെ പെന്ഷന് പരിഷ്കരണ കുടിശിക 2018 ഒക്ടോബര്‍ വരെ നീട്ടിവെക്കാതെ ഒറ്റ ഗഡുവായി ഉടന്‍ അനുവദിക്കാനും കാലോചിതമായി പരിഷ്കരിച്ച മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാനും സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ മേപ്പയൂര്‍ യൂനിറ്റ് കണ്വന്ഷന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. യൂനിറ്റ് പ്രസിഡന്റ് സി.കെ ഇബ്രാഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മേപ്പയൂര്‍ പഞ്ചയാത്ത് പ്രസിഡന്റ് പി.കെ റീന ഉദ്ഘാടനം ചെയ്തു. എന്‍.കെ രാഘവന് മാസ്റ്റര്‍, വി.ഐ ഹംസ മാസ്റ്റര്‍, ഷര്‍മിന കോമത്ത്, ഇ കുഞ്ഞിക്കണ്ണന്, യൂസഫ് കോറോത്ത്, എ കേളപ്പന് നായര്‍, എന്‍.കെ ബാലകൃഷ്ണന്, ടി സുമതി, കെ.കെ മൊയ്തീന് മാസ്റ്റര്‍, ഇ.എം ശങ്കരന്, എം.എം കരുണാകരന്, കെ ജാനകി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."