ചരിത്രത്തിൽ ആദ്യമായി സഊദി ശൂറ കൗൺസിലിൽ വിവിധ കമ്മിറ്റികളിൽ 24 വനിതകൾ
റിയാദ്: രാജ്യത്തെ പരമോന്നത സഭയായ സഊദി ശൂറ കൗൺസിലിൽ വനിതകളുടെ പ്രാതിനിത്യം വർധിപ്പിച്ച് സഊദി ഭരണകൂടം. പതിനാല് കൗൺസിലിൽ കമ്മിറ്റികളിൽ 24 വനിതകളെയാണ് നിയമിച്ചത്. പുരുഷന്മാർ ഇതുവരെ കുത്തകയാക്കി വച്ചിരുന്ന മേഖലയിലേക്കാണ് വനിതകൾ കടന്നെത്തിയത്. ശൂറ കൗൺസിൽ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം വനിതകളെ നിയമിക്കുന്നത്. സുരക്ഷാ കാര്യ സമിതിയിൽ ഒരു വനിതാ ഡോക്ടറും മുൻ മുൻ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. അവരിൽ ഭൂരിഭാഗവും മേജർ ജനറലുകളുമാണ്.
ഹെൽത് കമ്മിറ്റി ചെയർ പേർസൺ ആയി ഡോ: സൈനബ് ബിൻത് മുതന്ന അബൂഥാലിബ്, വൈസ് ചെയർമാനായി ഡോ: സാലിഹ് അൽ ഷുഹൈബ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഈ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും വനിതകളാണ്. ഡോ: അമീറ അൽ ബലവി, ഡോ: ആലിയ അൽ ദഹ്ലവി, ഡോ: മുന അൽ മുശായത്, ഡോ: നജ്വ അൽ ഗാമിദി എന്നിവരാണ് ആരോഗ്യ കമ്മിറ്റിയിലെ വനിതകൾ.
സംസ്കാരം, മാധ്യമം, ടൂറിസം, പുരാവസ്തു സമിതി ഡെപ്യൂട്ടി ചെയർ പേഴ്സൺ ആയി ഡോ: മഹ അൽ സിനാൻ, വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സമിതി ഡെപ്യൂട്ടി ചെയർ പേഴ്സൺ ആയി ഡോ: അമൽ അൽ ശമൻ, മനുഷ്യാവകാശ സമിതി ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഖ്വാതർ അൽ അർബാശ്, മാനവ വിഭവശേഷി, ഭരണ സമിതി ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഡോ: സാമിയ ബുഖാരി, സാമൂഹിക കാര്യ സമിതി, കുടുംബം, യൂത്ത് എന്നിവയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ പ്രിൻസസ് അൽ ജൗഹറ ബിൻത് ഫഹദ് അൽ സഊദ്, ഗതാഗതം, ആശയവിനിമയം, ഹജ്ജ്, സേവനങ്ങൾ, വിദേശകാര്യങ്ങൾ, ജലം, കൃഷി കമ്മിറ്റി അംഗങ്ങളായി ഡോ: ലത്വീഫ അൽ അബ്ദുൽ കരീം, ഡോ: അസ്മ അൽ മുവൈഷീർ, ഹുദ അൽ ഹൊലൈസി, ആയിഷ ഒറൈശി, സുരക്ഷാ കാര്യ സമിതിയിലെ ഡോ: മസ്തൂറ അൽ ശമ്മരി, സാമ്പത്തിക, ഊർജ്ജ സമിതി കമ്മിറ്റിയിലെ ഡോ: ഇമാൻ അൽ സഹ്റാനി, ഹനം അൽ സമരി, സാമ്പത്തിക സമിതി അംഗം റാഇദ അബു നയാൻ തുടങ്ങിയവരാണ് പുതിയ ശൂറ കൗൺസിലിൽ വിവിധ കമ്മിറ്റികളിൽ ഇടം നേടിയ വനിതകൾ.
ഓരോ കമ്മിറ്റിയിലും ചെയർമാനും ഡെപ്യൂട്ടി ചെയർമാനും കൂടാതെ ഒമ്പത് അംഗങ്ങളാണ് ഉൾപ്പെടുന്നത്. കൂടാതെ ഓരോ അംഗവും പരിചയം അടിസ്ഥാനമാക്കി പ്രത്യേക സമിതിയിലും പങ്കെടുക്കും. ഇതിന് ഒരു വർഷമാണ് കാലാവധി. ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും ഒരു തവണ മാത്രമേ വീണ്ടും നാമനിർദ്ദേശം ചെയ്യാൻ അനുവാദമുള്ളൂ. മാത്രമല്ല, രഹസ്യ ബാലറ്റിലൂടെയാണ് ഇവര തിരഞ്ഞെടുക്കുന്നത്. ഓരോ കമ്മിറ്റികളും തങ്ങളെ പരാമർശിക്കുന്ന വിഷയങ്ങൾ പഠിക്കുകയും അവരുടെ റിപ്പോർട്ടുകളും ശുപാർശകളും കൗൺസിലിൽ സമർപ്പിക്കുകയും ചെയ്യും.
സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കഴിഞ്ഞ ദിവസം പുതിയ ശൂറ കൗൺസിലിൽ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്ത് സ്ത്രീ ശാക്തീകരണം ഉയർത്തുന്നതിന്റെ ഭാഗമായാണ് ശൂറ കൗൺസിലിലും വനിതകളുടെ പ്രാതിനിത്യം വർധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."