HOME
DETAILS
MAL
നിയന്ത്രണം പാലിക്കണമെന്ന് യു.എന്‍
backup
June 25 2019 | 22:06 PM
യുനൈറ്റഡ് നാഷന്‍സ്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ നിന്ന് പിന്മാറി മുഴുവന്‍ വിഭാഗങ്ങളും നിയന്ത്രണം പാലിക്കണമെന്ന് യു.എന്‍ രക്ഷാസമിതി. ഇരു വിഭാഗങ്ങളും ചര്‍ച്ച നടത്തണമെന്നും രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ധന കപ്പലുകള്‍ക്ക് നേരേയുണ്ടായ ആക്രമണത്തെ രക്ഷാ സമിതി ഏകകണ്ഠേന അപലപിച്ചു. ആഗോള ഊര്‍ജ വിതരണത്തിനും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാണിതെന്നും സമിതി പറഞ്ഞു.
എന്നാല്‍ ചര്‍ച്ചക്കുള്ള യു.എന്‍ ആവശ്യം ഇറാന് തള്ളി. ഭീഷണിപ്പെടുത്തുന്നവരുമായി ചര്‍ച്ച ആരംഭിക്കാന്‍ സാധ്യമല്ലെന്ന് യു.എന്നിലെ ഇറാന് അംബാസിഡര്‍ മാജിദ് തക്ത് റാവഞ്ചി പറഞ്ഞു. ഇത്തരത്തിലുള്ള അന്തരീക്ഷം ചര്‍ച്ചക്ക് പര്യാപ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."