റാഗിങ് കേസ്; ആറു വിദ്യാര്‍ഥികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
വടകര: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളെജിലെ റാഗിങ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറ് വിദ്യാര്‍ഥികളുടെയും ജാമ്യാപേക്ഷ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ജലജാ റാണി തള്ളി. കഴിഞ്ഞ ദിവസമാണ് മൂന്ന് പെണ്‍കുട്ടികളെയും മൂന്ന് ആണ്‍കുട്ടികളെയും കോടതി റിമാന്റ് ചെയ്തത്. ഇതില്‍ പെണ്‍കുട്ടികളെ കോഴിക്കോട് ജില്ലാ ജയിലിലും ആണ്‍കുട്ടികളെ വടകര സബ്ജയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ ജാമ്യാപേക്ഷയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അസിസ്റ്റന്റ് പബ്ലിക്‌പ്രൊസിക്യൂട്ടര്‍ വാദിച്ചു.
അതേസയം മരണപ്പെട്ടയാള്‍ സീനിയര്‍ വിദ്യാര്‍ഥിയാണെന്നതും കോളജിലെ അധ്യാപകരും കുട്ടിയെ ചീത്തവിളിച്ചു എന്നു പറയപ്പെടുന്നുണ്ടെങ്കിലും അവരെ എന്തുകൊണ്ട് കേസില്‍ പ്രതി ചേര്‍ത്തില്ല എന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. പ്രതികള്‍ക്ക് ജാമ്യത്തിനായി കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. റാഗിങ്ങ് വിരുദ്ധ നിയമവും 306 വകുപ്പനുസരിച്ച് ആത്മഹത്യ പ്രേരണകുറ്റവുമാണ് പ്രതികള്‍ക്കെതിരേ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."