HOME
DETAILS

പീരുമേട് സബ് ജയിലില്‍ പ്രതിയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  
backup
June 26, 2019 | 5:57 AM

died-subjail-at-peerumed-new-issue

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണം വര്‍ധിക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് അടിയന്തരാവസ്ഥയുടെ ഓര്‍മ ദിനമാണെന്നും അതേ ദിവസം തന്നെ കസ്റ്റഡി മരണത്തെക്കുറിച്ച് താന്‍ മറുപടി പറയേണ്ടി വരുന്നത് വിധിവൈപരീത്യം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ല. മരണത്തിന് ഉത്തരവാദി ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലിസ് സംവിധാനം ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന ആശങ്കയും ഗുരുതര സാഹചര്യവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.ടി.തോമസ് എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്. പൊലിസ് ആരെ എങ്കിലും പിടിച്ചാല്‍ പിന്നെ ശവപ്പെട്ടി വാങ്ങേണ്ട സ്ഥിതിയാണെന്ന് പി.ടി തോമസ് പറഞ്ഞു.
വായ്പാ തട്ടിപ്പ് കേസില്‍ പിടികൂടിയ രാജ്കുമാറിനെ നെടുങ്കണ്ടം പൊലിസ് ക്രൂരമായി മര്‍ദിച്ചെന്ന് പി.ടി.തോമസ് ആരോപിച്ചു. അറസ്റ്റ് ചെയ്ത ശേഷം 105 മണിക്കൂറോളം പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  a day ago
No Image

ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര

Cricket
  •  a day ago
No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  a day ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  a day ago
No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  a day ago
No Image

ഇൻഡോറിൽ കോഹ്‌ലിയുടെ സംഹാര താണ്ഡവം; ഏകദിനത്തിലെ 54-ാം സെഞ്ച്വറി നേടി താരം

Cricket
  •  a day ago
No Image

സാമൂഹിക പുരോഗതി കൈവരിക്കുന്നതിൽ പ്രൊഫഷണലുകളുടെ പങ്ക് മാതൃകാപരം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ

Kerala
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല; പോരാട്ടം പിണറായിയുടെ നേതൃത്വത്തിൽ; എം.എ. ബേബി  

Kerala
  •  a day ago
No Image

രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു; യുഎഇ ദിർഹത്തിന് റെക്കോർഡ് നിരക്ക്, നാട്ടിലേക്ക് പണം അയക്കാൻ ഇത് ബെസ്റ്റ് ടൈം

uae
  •  a day ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു; സ്പെഷ്യൽ അലവൻസ് അനുവദിച്ചു കേരള സർക്കാർ ഉത്തരവിറക്കി

Kerala
  •  a day ago