HOME
DETAILS

ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഓർഡർ സോഫ്റ്റ്‌വെയർ സജ്ജീകരിച്ചു

  
March 18, 2026 | 2:31 AM

Election duty for employees Order software set up

നിലമ്പൂർ: നിയമസഭ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ സുഗമമാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഓർഡർ' സോഫ്റ്റവെയർ സജ്ജീകരിച്ചു. സോഫ്റ്റ് വെയർ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വെബ് അധിഷ്ഠിത സോഫ്റ്റവെയറായ 'ഓർഡർ' വികസിപ്പിച്ചത്. കേന്ദ്ര സർക്കാർ കാര്യാലയങ്ങൾ, സംസ്ഥാന സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബോർഡുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ, പി.എസ്.സി, എയിഡഡ് സ്കൂളുകൾ/ കോളജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവയിൽ നിന്നാണ് പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയാണ് ഓർഡർ സോഫ്റ്റ് വെയറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ സ്ഥാപന മേധാവികൾക്ക് ലഭ്യമാക്കുന്ന യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് സ്ഥാപന മോധാവികൾ ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ വെബ് പേജിൽ നൽകണം.

https://order.ceo.kerala.gov.in എന്ന വെബ്സൈറ്റിന്റെ ഹോം പേജിലെ ഇൻസ്റ്റിറ്റ്യൂഷൻ രജിസ്ട്രേഷൻ മെനു ഉപയോഗിച്ച് കാര്യാലയങ്ങൾ സ്വയം രജിസ്ട്രേഷൻ നടത്തേണ്ടതും ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുമാണ്. ഡാറ്റ എൻട്രി പൂർത്തീകരണത്തിന്റെ അക്നോളെജ്മെന്റ് മാർച്ച് 19ന് മുമ്പ് തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിയെ ഏൽപ്പിക്കണം. 

തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളുടേയും വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. സ്ഥാപനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതും സമർപ്പിച്ചിട്ടുള്ളതുമായ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് മാർച്ച് 20ന് മുമ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം. അതേസമയം ഓർഡർ സോഫ്റ്റ് വെയറിൽ സ്പാർക്കിൽ നിന്നുള്ള വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  18 hours ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  18 hours ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  18 hours ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  18 hours ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  18 hours ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  19 hours ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  19 hours ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  20 hours ago
No Image

വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ

Kerala
  •  20 hours ago
No Image

യുഎഇയിൽ വേനൽ കടുക്കുന്നു; അബുദബിയും ദുബൈയുമടക്കം പ്രധാന നഗരങ്ങളിൽ താപനില 40 ഡിഗ്രി കടക്കും

uae
  •  20 hours ago