HOME
DETAILS

കോണ്‍ഗ്രസില്‍ സീറ്റുവേണോ ? പാര്‍ട്ടിക്ക് ലെവി നല്‍കണം; പാര്‍ട്ടി പത്രത്തിന്റെ വരിക്കാരനുമാകണം

  
backup
November 17 2020 | 15:11 PM

congress-candidate-issue-news-kerala

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പാര്‍ട്ടിക്ക് ലെവി നല്‍കുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കു മാത്രം സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കോണ്‍ഗ്രസ്. കൂടാതെ പാര്‍ട്ടി പത്രത്തിന്റെ വരിക്കാരാകുകയും വേണം.
ഈ നിര്‍ദേശം പാലിക്കുമെന്ന് സത്യവാങ്മൂലം എഴുതിക്കൊടുക്കുന്നവര്‍ക്കേ ചിഹ്നം അനുവദിക്കൂ. കഴിഞ്ഞ ദിവസം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് കെ.പി.സി.സി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി തൃശൂര്‍ ഡി.സി.സിയാണ് ലെവി സമ്പ്രദായം നടപ്പിലാക്കിയത്.
ഈ മാതൃകയില്‍ ജനപ്രതിനിധികളില്‍ നിന്ന് മാസംതോറും നിശ്ചിത തുക ലെവി പിരിക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം. ഇത് എത്രയെന്ന് തീരുമാനിച്ചിട്ടില്ല. എം.പിമാര്‍ മുതല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വരെ എല്ലാ ജനപ്രതിനിധികളില്‍ നിന്നും ലെവി പിരിക്കും. ഈ തുക വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിനായി വീതിച്ചുനല്‍കും. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തെ രക്ഷപ്പെടുത്താനും തദ്ദേശ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധമായും മുഖപത്രത്തിന്റെ ആറു മാസത്തെയോ ഒരു വര്‍ഷത്തേയോ വരിക്കാരാകണമെന്ന നിര്‍ദേശവും സര്‍ക്കുലറിലുണ്ട്. പൂര്‍ണമായും പാര്‍ട്ടിക്കു വിധേയമായിരിക്കുമെന്നും പാര്‍ട്ടി തീരുമാനങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ലെവി കൃത്യമായി അടയ്ക്കുമെന്നും സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം. കൂടാതെ സ്ഥാനാര്‍ഥികളില്‍ നിന്ന് പൂര്‍ണ ബയോഡാറ്റ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഒപ്പിട്ടു വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ 23ന് വൈകീട്ട് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ഡി.സി.സികള്‍ കെ.പി.സി.സിക്ക് ഇ മെയില്‍ വഴി അയയ്ക്കണം.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടാകാം. എല്ലാ തര്‍ക്കങ്ങളും രമ്യമായി പരിഹരിച്ച് അംഗീകൃത സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കണം. ഒരു തരത്തിലുള്ള വിമത പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ നടപിട സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago