മഹ്മൂദ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു
പാറക്കടവ്: തൊടുവയില്‍ മഹ്മൂദ് ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരത്തേ പ്രസിഡന്റ് പദത്തെചൊല്ലി വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജനറല്‍ വിഭാഗത്തില്‍ പ്രസിഡന്റാകേണ്ട ഇവിടെ വനിത മെബര്‍ സി.കെ ജമീല പ്രസിഡന്റ് ആകുകയായിരുന്നു. അവസാനം സംസ്ഥാന കമ്മിറ്റി ഇടപെട്ട് തൊടുവയില്‍ മഹമൂദിനെ പ്രസിഡന്റായി നിയമിക്കുകയായിരുന്നു. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫിസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങ് അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. മരുന്നോളി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. ആവോലം രാധാകൃഷ്ണന്‍ , സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുല്ല, ദാമു മാസ്റ്റര്‍ , ദാമോദരന്‍ അടിയോടി, പ്രൊഫ.പി.മമ്മുസാഹിബ്, വി.കെ ഭാസ്‌കരന്‍ , ജമാല്‍ കല്ലാച്ചി , എ ആമിന ടീച്ചര്‍, അഹമ്മദ് ബാഖവി, എസ്.പി.എം തങ്ങള്‍ , ഇ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ , സി.എച്ച് ഹമീദ് മാസ്റ്റര്‍ , സി.കെ ജമീല , സഫിയ ചിറകോത്ത്, എന്‍.കെ കുഞ്ഞിക്കേളു, അഹമ്മദ് ചെറ്റക്കണ്ടി, ഫായിസ് ചെക്യാട്, അഹമ്മദ് കൊറു വയില്‍, പി.കെ ഖാലിദ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."