രാജന് സംസ്ഥാനത്തെ മികച്ച ഡ്രൈവര്‍
തലശ്ശേരി: ഏറ്റവും മികച്ച ഡ്രൈവര്‍ക്കുള്ള റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന കമ്മിറ്റിയുടെ അവാര്‍ഡ് തലശ്ശേരി നിട്ടൂര്‍ സ്വദേശി കെ. രാജന് ലഭിച്ചു.
കഴിഞ്ഞ 44 വര്‍ഷമായി അപകടങ്ങളൊന്നുമുണ്ടാക്കാതെ ബസ് ഓടിച്ചതാണ് രാജനെ അവാര്‍ഡിനര്‍ഹനാക്കിയത്. 64കാരനായ നിട്ടൂര്‍ സുബിന നിവാസില്‍ കെ. രാജന് 1977ലാണ് ഹെവി ഡ്രൈവിങ് ലൈസന്‍സ് നേടി ബസ് ഓടിക്കാന്‍ തുടങ്ങിയത്. തലശ്ശേരിയില്‍ നിന്ന് മാഹിപ്പാലം റൂട്ടിലാണ് തുടക്കത്തില്‍ ബസ്സോടിച്ചത് .പിന്നീട് മാനന്തവാടി തോല്‍പ്പെട്ടി റൂട്ടിലും കൊട്ടിയൂരിലേക്കും സര്‍വിസ് നടത്തിയ സ്വകാര്യ ബസില്‍ നീണ്ട 35 വര്‍ഷം വളയം പിടിച്ചു. ഇക്കാലയളവില്‍ രാജന് ഓടിച്ച ബസ് ഒരു തവണ പോലും അപകടത്തില്‍ പെട്ടില്ല. ഇപ്പോള്‍ തലശ്ശേരിയില്‍ ഒരു സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറാണ് രാജന്. കഴിഞ്ഞ ആറിന് മലപ്പുറത്ത് നടന്ന ചടങ്ങില്‍ രാജന് അവാര്‍ഡ് ഏറ്റുവാങ്ങി. സുധയാണ് രാജന്റെ ഭാര്യ. നിധീഷ്, സുധീഷ്, സുബിന എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."