HOME
DETAILS
MAL
കാലാവസ്ഥാ വ്യതിയാനം കൊവിഡിനെക്കാള്‍ വലിയ ഭീഷണി: റെഡ്‌ക്രോസ്
backup
November 17 2020 | 23:11 PM
ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന് കൊവിഡിന് തുല്യമായ പ്രാധാന്യം നല്‍കണമെന്നും ആഗോള താപനം കൊവിഡിനെക്കാള്‍ വലിയ ഭീഷണിയാണെന്നും മുന്നറിയിപ്പു നല്‍കി റെഡ്‌ക്രോസ്. കൊവിഡ് രൂക്ഷമായി തുടരുകയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം നാശമുണ്ടാക്കുന്നത് ഇല്ലാതായിട്ടില്ല- ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് സൊസൈറ്റീസ് (ഐ.എഫ്.ആര്‍.സി) പറയുന്നു.
കൊവിഡ് നിലവില്‍ ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്നതില്‍ സംശയമില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തിനും ഭൂമിക്കും നീണ്ടകാലം ഭവിഷ്യത്തുണ്ടാക്കുന്നതാണ്- ഐ.എഫ്.ആര്‍.സി സെക്രട്ടറി ജനറല്‍ ജഗന്‍ ചപഗെയിന്‍ വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."