ചട്ടലംഘനം സഭയില്‍ നേരിടും: മന്ത്രി ഐസക്
ആലപ്പുഴ: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പ്രതിപക്ഷം നല്‍കിയിരിക്കുന്ന അവകാശ ലംഘന നോട്ടിസിനെ നേരിടാന്‍ തയാറാണെന്ന് മന്ത്രി തോമസ് ഐസക്. അതിനേക്കാള്‍ വലിയ പ്രശ്‌നം കേരളത്തിന്റെ വികസനമാണ്.
കോടതിയില്‍ നല്‍കിയിരിക്കുന്ന കേസില്‍ നിയമപരമായുള്ള നടപടികള്‍ അതിന്റേതായ രീതിയില്‍ നീങ്ങും.
കേസില്‍ കോടതി തീരുമാനിക്കട്ടെ. സി.എ.ജിയുടെ നിലപാടാണ് ചര്‍ച്ച ചെയ്യേണ്ടത്. സംസ്ഥാനത്തു നടന്നുവരുന്ന ആശുപത്രികളുടെയും സ്‌കൂളുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം ഉള്‍പ്പടെ അടിസ്ഥാനവികസന പ്രവര്‍ത്തനം കൊട്ടിയടയ്ക്കാനുള്ള നീക്കം ജനങ്ങളും രാഷ്ട്രീയകക്ഷികളും തിരിച്ചറിയണം.
ഇക്കാര്യത്തിലുള്ള യു.ഡി.എഫിന്റെ അഭിപ്രായമെന്താണ്. ഇതിനു മറുപടി പറയാന്‍ യു.ഡി.എഫ് തയാറായിട്ടില്ല. കിഫ്ബിയില്‍ അഴിമതി നടന്നതായി തെളിയിക്കാന്‍ ആവശ്യപ്പെടുന്നു.
പദ്ധതി നടപ്പിലാക്കുന്നതിലുള്ള കര്‍ക്കശമായ സമീപനം കാലതാമസം വരുത്തുന്നുവെന്നല്ലാതെ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കുപോലും മറ്റുപരാതികളില്ല.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രസ്ഥാനമാണ് രാജ്യം ഭരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിനെതിരായ ഗൂഢാലോചനയില്‍ ആര്‍.എസ്.എസിനു പങ്കുണ്ടെന്ന നിലപാട് ആവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."