പതക്കം നഷ്ടപ്പെട്ട സംഭവം അമ്പലപ്പുഴ ക്ഷേത്ര കിണര്‍ വറ്റിച്ച് നടത്തിയ പരിശോധന വിഫലം
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ പതക്കം കണ്ടെടുക്കാനായി കിണര്‍ വറ്റിച്ച് നടത്തിയ പരിശോധന വിഫലമായി. ഇന്നലെ രാവിലെയാണ് ഗുരുവായൂരപ്പന്‍ നടക്ക് സമീപം ശാന്തിമാര്‍ മാത്രം ഉപയോഗിക്കുന്ന കിണര്‍ വറ്റിച്ച് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് എസ്. ഐ വിക്രമന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴയില്‍ നിന്നെത്തിയ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് കിണര്‍ വറ്റിച്ച് പരിശോധന നടത്തിയത്. ഇതിന് തൊട്ടടുത്ത കുളം വറ്റിച്ച് പരിശോധന നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെ അതു നടന്നില്ല. കുളത്തിന്റെ പരിസരം കാടുപിടിച്ചു കിടക്കുന്നതിനാലാണ് ഇത്. തുടര്‍ന്ന് കുളത്തിന്റെ പരിസരം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കാന്‍ നടപടി ആരംഭിച്ചു. ഇവിടെ തിങ്കളാഴ്ച പരിശോധന നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഒരാഴ്ച മുമ്പ് പാല്‍പായസ കിണറും ഇത്തരത്തില്‍ വറ്റിച്ചു പരിശോധന നടത്തിയെങ്കിലും പതക്കം കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മറ്റ് കിണറുകളും കുളങ്ങളും വറ്റിച്ച് പരിശോധന നടത്താന്‍ തീരുമാനമായത്. അതിനിടെ ക്ഷേത്രത്തിലെ മേല്‍ശാന്തിമാരുടെയും ജീവനക്കാരുടെയും ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പതക്കം കാണാതാകുന്നതിന് ഒരാഴ്ച മുമ്പു മുതലുള്ള ഫോണ്‍ കോള്‍ വിവരങ്ങളാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. മേല്‍ശാന്തിമാരെയും ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്ത് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."