ആവശ്യമുള്ളപ്പോള്‍ ഹിന്ദുത്വത്തിന്റെ വാള് ധരിക്കും: ശിവസേന
മുംബൈ: രാജ്യത്തിന് ആവശ്യമുള്ള സമയത്ത് ഹിന്ദുത്വത്തിന്റെ വാള് ധരിച്ച് മുന്നോട്ടുവരാന്‍ തങ്ങള്‍ തയാറാണെന്ന് ശിവസേന. പാര്‍ട്ടി എല്ലാ കാലത്തും ഹിന്ദുത്വവാദം ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളൂ. അതൊരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. തങ്ങള്‍ക്ക് മറ്റൊരു പാര്‍ട്ടിയില്‍നിന്നും ഹിന്ദുത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ബി.ജെ.പിയെ ലക്ഷ്യംവച്ച് അദ്ദേഹം പറഞ്ഞു. എല്ലായ്പ്പോഴും തങ്ങള്‍ ഹിന്ദുത്വവാദികളായിരുന്നു. ഇനിയും ഹിന്ദുത്വം ഉയര്‍ത്തും. ബി.ജെ.പിയെപ്പോലെ ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്നവരല്ല ശിവസേന. എപ്പോഴാണോ രാജ്യം ആവശ്യപ്പെടുന്നത് അപ്പോള്‍ ഹിന്ദുത്വത്തിന്റെ വാള് അണിഞ്ഞ് മുന്നോട്ടുവരാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനുള്ള മഹാരാഷ്ട്രയിലെ ശിവസേന- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം ഹിന്ദുത്വത്തിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചിരുന്നു. ഇതിടോനുള്ള മറുപടിയായാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. ആരാധനാലയങ്ങള്‍ അടച്ചിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നും റാവത്ത് ബി.ജെ.പിയെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."