ജയ്സിങ് റാവു ഗെയ്ക്വാദും പാര്‍ട്ടി വിട്ടു
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വീണ്ടും കനത്ത തിരിച്ചടി നല്കി മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടിവിട്ടു. മുന്‍ കേന്ദ്രമന്ത്രി ജയ്സിങ്റാവു ഗെയ്ക്വാദ് പാട്ടീലാണ് പുതുതായി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. മഹാരാഷ്ട്ര ഘടകം ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന് ഇന്നലെ രാവിലെ രാജിക്കത്ത് നല്‍കിയതായി ഗെയ്ക്വാദ് അറിയിച്ചു.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവായ ഏക്നാഥ് ഖഡ്സെക്ക് പിന്നാലെയാണ് ഗെയ്ക്വാദിന്റെ രാജി. ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് തുടര്‍ച്ചയായ അനീതി നേരിടുകയാണെന്നും ഈ സാഹചര്യത്തിലാണ് രാജിയെന്നുമായിരുന്നു ഏക്നാഥ് ഖഡ്സെ പറഞ്ഞത്. സമാന ആരോപണമാണ് ഗെയ്ക്വാദ് നേതൃത്വത്തിനെതിരേ ഉന്നയിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തോളമായി പാര്‍ട്ടിനേതൃത്വം തന്നെ അവഗണിക്കുകയാണെന്ന് ഗെയ്ക്വാദ് പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറാണ്. എന്നാല്‍ പാര്‍ട്ടി അതിനുള്ള അവസരം നല്‍കാതെ അവഗണിക്കുകയാണ്. ഗത്യന്തരമില്ലാതെയാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗെയ്ക്വാദിന്റെ രാജി സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."