HOME
DETAILS

സഊദിയിലേക്കുള്ള വിമാന സർവ്വീസ് പുനരാരംഭം; ഇന്ത്യൻ എംബസി സഊദി സിവിൽ ഏവിയേഷനുമായി ചർച്ച നടത്തി

  
backup
November 18 2020 | 13:11 PM

75612312313-2

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസി അധികൃതർ സഊദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) അധികൃതരുമായി ചർച്ച നടത്തി. റിയാദ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) എൻ.റാം പ്രസാദാണ്‌ സഊദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അസിസ്റ്റന്റ് പ്രസിഡണ്ട് ഡോ.ബദർ അൽസഗ്രിയുമായി അതോറിറ്റി ആസ്ഥാനത്ത് ചർച്ച നടത്തിയത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്ര നിരോധനം നീക്കുക, ഇരു ഭാഗത്തു നിന്നുമുള്ള വിമാന സർവ്വീസിന്‌ വേണ്ടി എയർ ബബിൾ കരാർ ഒപ്പിടുക, വിമാന സർവ്വീസുകൾ സാധ്യമായ രീതിയിൽ ഉടനെ പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളാണ്‌ ഇവർ ചർച്ച നടത്തിയത്. ആവശ്യത്തിന്മേൽ ഗാക അധികൃതർക്ക് അനുകൂലമായ നിലപാടാണ്‌ ഉള്ളതെന്ന് എംബസിയധികൃതർ പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ വിമാന സർവ്വീസ് പുനരാരംഭിക്കാനാവുമെന്നും ഇവർ വ്യക്തമാക്കി.

ഇതിനിടെ ആരോഗ്യ മന്ത്രാലയവുമായും ഇന്ത്യൻ എംബസി ചർച്ച നടത്തി വരുന്നുണ്ട്. ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ അൽ ഐബാൻ, അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി സാറ അൽ സഈദ് എന്നിവരുമായി ഓൺലൈനിൽ ചർച്ച നടത്തിയതായും എംബസി അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടാറി അസീം അൻ വറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എംബസിയുടെ ഈ നീക്കത്തെ പ്രവാസി സമൂഹം പ്രതീക്ഷയോടെയാണ്‌ കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago