ഇസ്‌ലാം സ്വീകരണം: തന്നെ ഇന്ന് രണ്ടുപ്രാവശ്യം ഇന്റലിജന്‍സ് വിളിച്ചെന്ന് ചിത്രലേഖ
കണ്ണൂര്‍: തന്നെ ഇന്ന് രണ്ടു പ്രാവശ്യം ഇന്റലിജന്‍സ് വിളിച്ചുവെന്ന് സി.പി.എം വേട്ടയാടുന്നുവെന്നും ഇസ്‌ലാം സ്വീകരിക്കാന്‍ ആലോചിക്കുന്നുവെന്നും പ്രഖ്യാപിച്ച ചിത്രലേഖ. ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രലേഖ ഇക്കാര്യം അറിയിച്ചത്.
ചിത്രലേഖയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്നെ ഇന്ന് രണ്ടുപ്രാവശ്യം ഇന്റലിജന്‍സ് വിളിച്ചു ഞാന്‍ ഇസ്ലാം സ്വീകരിക്കുന്നു എന്ന ആലോചനയില്‍ എന്ന് പറഞ്ഞപ്പോ തന്നെ സഖാവ് ആഭ്യന്ത രത്തിന് എന്തു കരുതലാ
പയ്യന്നൂരിലെ എടാട്ട് നിന്നും സി.പി.എം ബഹിഷ്‌കരണത്തെതുടര്‍ന്ന് ഒട്ടേറെ പ്രതിബന്ധങ്ങളെയാണ് ദലിത് ഓട്ടോഡ്രൈവറായ ചിത്രലേഖക്ക് നേരിടേണ്ടിവന്നത്. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇസ്ലാം സ്വീകരിക്കുന്നുവെന്ന പുതിയ തീരുമാനമറിയിച്ചത്.
പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ തന്നെ സമ്മതിക്കാതെ നിരന്തരം ആക്രമിച്ചു. ജനിച്ച നാട്ടില്‍ നിന്നും പലതവണ പലായനം ചെയ്യേണ്ടി വന്നു. എന്നെ അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സി.പി.എം പാര്‍ട്ടി അതിന്റെ ആക്രമണങ്ങള്‍ തുടരുന്നു. അതുകൊണ്ടുതന്നെ ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരിക്കുകയാണെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്‌ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്നും ചിത്രലേഖ പറഞ്ഞിരുന്നു.
ഇരുപതു വര്‍ഷക്കാലത്തോളം സി.പി.എമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞ് ആരും ഈവഴിക്കു വരേണ്ട.
കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സി.പി.എമ്മിന് മുന്നില്‍ ഇനിയും സൈ്വര്യമായി, ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സി.പി.എമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം, സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹം മാത്രമാണുള്ളതെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."