പഞ്ചായത്ത് കടമുറി ലേലം ചെയ്ത സംഭവം വിജിലന്‍സ് അന്വേഷണം വേണമെന്ന് ബോര്‍ഡ് യോഗം
വണ്ടൂര്‍:പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറി ഭരണ സമിതിയറിയാതെ ലേലം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം.വണ്ടൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള മണലിമ്മല്‍പാടം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ പതിനഞ്ചാം നമ്പര്‍ മുറി നല്‍കിയ സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.
നടപടി ക്രമങ്ങള്‍ പാലിക്കാതെ കെട്ടിടം നല്‍കിയത് റദ്ദു ചെയ്യുന്നതിനുള്ള നിയമപരമായ കര്യങ്ങള്‍ അന്വേഷിക്കാനും മുറി തിരിച്ചു പിടിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. അജണ്ടയില്‍ ചര്‍ച്ച ചെയ്യാതെ മുറി നല്‍കിയത് മിനുട്‌സില്‍ രേഖപെടുത്തിയത് സംബന്ധിച്ച് വലിയ വിവാദമാണ് ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ അഴിമതി നടത്താനായാണ് മിനുട്‌സില്‍ വെട്ടിതിരുത്തല്‍ നടത്തി മുറി നല്‍കിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
എന്നാല്‍ താനറിയാതെ ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി.ഏറെ നേരത്തെ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് ഐകകണ്‌ഠ്യേന വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."