HOME
DETAILS

പ്രളയത്തിന് കാരണം അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തികളെന്ന്

  
backup
September 23 2018 | 08:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4


മാനന്തവാടി: ജില്ലയിലെ പ്രളയം ഡാമുകള്‍ മാത്രമല്ലെന്ന കണ്ടെത്തലുമായി മാനന്തവാടി ആറാട്ടുതറ സ്വദേശിയും തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഇമ്മാനുവല്‍ ടോമും കുടുംബാംഗങ്ങളും.
പ്രളയത്തിന്റെ കാരണം പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും അശാസ്ത്രീയ നിര്‍മാണ പ്രവൃത്തികളാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. മഴ പെയ്താല്‍ ഒഴുകി പോകാനുള്ള സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്ത് സംരക്ഷിച്ചില്ലെങ്കില്‍ നാട്ടില്‍ ഇനിയും വെള്ളപ്പൊക്കമുണ്ടാകാന്‍ ഇടയുണ്ടെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഡാമുകളെ പഴിച്ചിട്ട് കാര്യമില്ല. മാനന്തവാടി പുഴയുടെ പല പ്രദേശങ്ങളിലും ജലനിരപ്പിന്റെ ഉയര വ്യത്യാസം പ്രകടമായിരുന്നു. ബീച്ചനഹള്ളി ഡാം പണിതത് 1974ല്‍ ആണ്.
എന്നാല്‍ അതിന് മുന്‍പും ഭയാനകമായ വെള്ളപ്പൊക്കം വയനാട്ടില്‍ ഉണ്ടായതായി കുടിയേറ്റ ജനത സാക്ഷ്യപ്പെടുത്തുന്നു. ജലപ്രളയത്തിന്റെ യതാര്‍ഥ കാരണം പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും അശാസ്ത്രീയ നിര്‍മാണങ്ങളാണ് പാലങ്ങളുടെ തൂണുകളും അപ്രോച്ച് റോഡും നിര്‍മിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. പാലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഉയരത്തില്‍ നിര്‍മിക്കുന്നതോടൊപ്പം അപ്രോച്ച് റോഡുകള്‍ നിര്‍മിക്കുമ്പോള്‍ ധാരളം കല്‍വര്‍ട്ടുകളും നിര്‍മിക്കണം.
2018ലെ പ്രളയത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികളാണ് ആവശ്യമെന്നും തൃശ്ശൂര്‍ സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസറായ ഇമ്മാനുവല്‍ ടോം പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇമ്മാനുവലിന്റെ പിതാവ് ടോമി, കുടുംബാംഗം പോളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  16 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  17 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  17 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  17 days ago