എം.പിയുടെ വികസന ഫണ്ട്: 95 ശതമാനം പുരോഗതി
കണ്ണൂര്‍: പി. കരുണാകരന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ 2014-15 മുതല്‍ ജില്ലയിലെ പ്രദേശങ്ങള്‍ക്ക് ലഭ്യമായ തുകയുടെ 95 ശതമാനം വിനിയോഗിച്ചു. അംഗീകരിച്ച 106 പ്രവൃത്തികളില്‍ 69 ഉം പൂര്‍ത്തിയായി. ബാക്കിയുള്ള 37 പദ്ധതികളും വിവിധ ഘട്ടങ്ങളില്‍ പുരോഗതിയിലാണെ് പി. കരുണാകരന് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളിലായാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതുവരെയായി ആകെ അനുവദിച്ച 6.17 കോടി രൂപയില്‍ 5.87 കോടി വിനിയോഗിച്ചു. റോഡ്, കുടിവെള്ളം, എന്നിങ്ങനെ പട്ടികജാതിപട്ടികവര്‍ഗ മേഖലയിലായി 1.2 കോടിയോളം രൂപയുടെ പ്രവൃത്തികളും നടപ്പാക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ശക്തി പകരുതിനായി 37 പദ്ധതികളിലായി സ്കൂളുകളിലായി കെട്ടിടം, കംപ്യൂട്ടര്‍ ലാബ്, കളിസ്ഥലം തുടങ്ങിയവയുടെ പ്രവൃത്തികളും നടപ്പിലാക്കുന്നു. 10 വിദ്യാലയങ്ങള്‍ക്ക് സ്കൂള്‍ ബസ് അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."