കെ.എ.ടി.എഫ് അവകാശപത്രിക സമര്‍പ്പിച്ചു
മലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ അവകാശ പത്രിക കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന് സമര്‍പ്പിച്ചു.
ഭാഷാധ്യാപക ട്രെയിനിങുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുക, തസ്തിക നിര്‍ണയത്തിന് കുട്ടികളുടെ എണ്ണം കുറക്കുക, മലബാറില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുക, ശമ്പള കമ്മിഷനെ നിയമിക്കുക, മൈനോറിറ്റി സ്ക്വാളര്ഷിപ്പ് വര്‍ധിപ്പിക്കുക , കെ ടെറ്റ്, ഐ.ടി പരീക്ഷ എന്നിവ 2018 വരെ സര്‍വിസില്‍ കയറിയവര്‍ക്ക് ബാധകമാക്കാതിരിക്കുക, ഭാഷാധ്യാപകരെ ഹെഡ്മാസ്റ്റര് പ്രമേഷന് പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
11 മുഖ്യ ആവശ്യങ്ങളും 15 അനുബന്ധ ആവശ്യങ്ങളും ഉള്‍പ്പെടുത്തിയതാണ് അവകാശ പത്രിക.
സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മൂതൂര്‍ ഭാരവാഹികളായ ടി.പി ഹഖ്, സൈനുല്‍ ആബിദ്, ടി.റഹിം, സി. ലത്തീഫ് എസ്.എ റസാഖ് കൂഞ്ഞലവി എന്നിവരുടെ നേതൃത്വത്തിലാണ് പത്രിക സമര്‍പ്പിച്ചത്.
വിവിധ ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക കേരള അറബിക് ടിച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന് സമര്‍പ്പിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."