തിരുനെല്ലി പഞ്ചായത്ത് വിത്തുത്സവം ആരംഭിച്ചു
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് വിത്തുത്സവത്തിന് കാട്ടിക്കുളത്ത് തുടക്കം. വിത്തുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന സ്റ്റാളുകളുടെയും സെമിനാറുകളുടെയും ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷയായി. തണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഉഷ മുഖ്യപ്രഭാഷണം നടത്തി. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി വര്‍ഗീസ്, ആത്മ വയനാട് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ആര്‍.കെ ലക്ഷ്മണന്‍ മാസ്റ്റര്‍ സംസാരിച്ചു. ഉച്ചക്കു ശേഷം കൃഷിയും മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടിയും നാടന്‍ വിത്തു സംരക്ഷകരുടെ ഒത്തുചേരലും സംഘടിപ്പിച്ചു. വൈകിട്ട് ആറങ്ങോട്ടുകര കൃഷിപാഠശാല അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. വിത്തുത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."